കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട: നാല് യാത്രക്കാര്‍ പിടിയില്‍
തിരുവനന്തപുരം: കരിപ്പൂര്‍,തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 566 ഗ്രാം സ്വര്‍ണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരുകിലോ സ്വര്‍ണമാണ് കണ്ടെത്തിയത്.കരിപ്പൂരിലെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് പേരെയും തിരുവനന്തപുരത്ത് എത്തിയ കാസര്‍കോട് സ്വദേശികളായ രണ്ട് പേരെയും പൊലിസ് പിടികൂടി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.50 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണമാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഒറ്റപ്പാലം സ്വദേശികളില്‍ നിന്നായി 29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
മിശ്രിത രൂപത്തിലാക്കി സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 336 ഗ്രാം സ്വര്‍ണ്ണം. 230 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."