സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്ത് ബാങ്ക് സ്ഥാപിക്കും: കൃഷിമന്ത്രി
തിരുവനന്തപുരം: പരമ്പരാഗത നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്ത് ബാങ്ക് സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. കേരളത്തിലുണ്ടായിരുന്ന 200ല്‍പ്പരം നാടന്‍ വിത്തുകള്‍ സംരക്ഷണത്തിന്റെ അഭാവം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ജൈവപച്ചക്കറിയുടെ വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഈ രംഗത്ത് യന്ത്രവല്‍ക്കരണം ഏര്പ്പെടുത്തിയെങ്കിലേ ചെലവ് കുറയ്ക്കാനാകൂ. തമിഴ്നാട്ടില്‍നിന്നു വരുന്ന പച്ചക്കറിയുടെ അത്രത്തോളം ജൈവപച്ചക്കറിക്ക് വിലകുറയ്ക്കാനാവില്ല.
നടീല്‍വസ്തുക്കള്‍ വികേന്ദ്രീകൃത സ്വഭാവത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് താഴേത്തട്ടില്‍ പരിശീലനം നല്‍കും. ഇന്റന്റ് ലഭിച്ചാല്‍ എത്ര നടീല്‍ വസ്തുക്കളും ഉല്‍പ്പാദിപ്പിക്കാന്‍ കാര്‍ഷിക സര്‍വകലാശാല സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കൃഷിവകുപ്പിന് കീഴിലുള്ള 64 ഫാമുകളില്‍ തരിശുകിടക്കുന്നവ കൃഷിയോഗ്യമാക്കുന്നതിന് അടിയന്തര സ്വഭാവത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. ആവശ്യമുള്ള വിത്തിനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്താന്‍ കാര്‍ഷിക സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."