HOME
DETAILS

ഊര്‍ക്കടവ്-കവണക്കല്ല് റഗുലേറ്റര്‍ ബ്രിഡ്ജ് പുതിയ ഷട്ടര്‍ പ്രവൃത്തി പുരോഗമിക്കുന്നു

  
backup
April 19 2019 | 05:04 AM

%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%b5%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%b1%e0%b4%97

എടവണ്ണപ്പാറ: ചാലിയാറിന് കുറുകെ ഊര്‍ക്കടവില്‍ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ രണ്ടാമത്തെ ലോക്ക് ഷട്ടര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. തുരുമ്പെടുത്തു നശിച്ച പഴയ ലോക്ക് ഷട്ടര്‍ പൊളിച്ചുനീക്കിയാണ് പുതിയ ഷട്ടര്‍ സ്ഥാപിക്കുന്നത്.
വ്യാഴാഴ്ച രാവിലെ തുടങ്ങിയ പ്രവൃത്തി വൈകിട്ടോടെയും തീര്‍ന്നില്ല. ക്രെയിന്‍ ഉപയോഗിച്ച് പഴയ ഷട്ടര്‍ പൊളിച്ചെടുത്ത് പുതിയ ഷട്ടറുകള്‍ ഇറക്കിവച്ചു.
22 ലക്ഷം രൂപ ചെലവിട്ടാണ് രണ്ടാം ലോക്ക് ഷട്ടര്‍ മാറ്റിസ്ഥാപിക്കാന്‍ പാലക്കാട് സ്വദേശി കരാറെടുത്തത്. 28.5 ലക്ഷം രൂപ മുടക്കിയാണ് നേരത്തെ ഒന്നാമത്തെ ലോക്ക് ഷട്ടര്‍ മാറ്റിസ്ഥാപിച്ചത്.
കൊണ്ടോട്ടി, രാമനാട്ടുകര നഗരസഭകളിലേക്കും പരിസരത്തെ എട്ട് പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതി, കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്ന കൂളിമാട് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയടക്കം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒട്ടേറെ കുടിവെള്ള പദ്ധതികളിലേക്ക് കടുത്ത വേനലിലും വെള്ളം ലഭിക്കുന്നത് ചാലിയാറിലെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്തി വെള്ളം സംഭരിക്കുന്നതിലൂടെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെട്രോ സ്റ്റേഷന്‍ പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്‌റ്റേഷന്‍

Kerala
  •  2 days ago
No Image

ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ

Kerala
  •  2 days ago
No Image

യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്‌റാഈല്‍; ആക്രമണങ്ങളില്‍ 84 പേര്‍ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ്‌ സ്വത്ത് തട്ടി; ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി

Kerala
  •  2 days ago
No Image

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍

Kerala
  •  2 days ago
No Image

നാളെ മുതൽ  മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ

Kerala
  •  2 days ago
No Image

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്‌ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ

National
  •  2 days ago
No Image

റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു

National
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-14-05-2025

PSC/UPSC
  •  3 days ago
No Image

മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി

National
  •  3 days ago