കൊല്ലത്തെ വോട്ടുകച്ചവടത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണം: വരദരാജന്‍
കൊല്ലം: കോലീബി സഖ്യം കൊല്ലത്ത് ബി.ജെ.പിയില്‍ ആഭ്യന്തര കലാപം സൃഷ്ടിച്ചിരിക്കുന്നതിനാല്‍ വോട്ടു കച്ചവടത്തെപ്പറ്റി കോണ്‍ഗ്രസ്-ബി.ജെ.പി ദേശീയ നേതൃത്വങ്ങള്‍ വിശദീകരിക്കണമെന്ന് എല്‍.ഡി.എഫ് കൊല്ലം മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. വരദരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. താമരയ്ക്കു വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലത്ത് സമ്മേളനം ചേര്‍ന്നത് നിസാര കാര്യമല്ല. ഇതേപ്പറ്റി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വോട്ടവകാശ സ്വാതന്ത്ര്യത്തിനായ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തക യോഗങ്ങള്‍ ചേരാനും ബി.ജെ.പിക്കാര്‍ തയാറായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇതിലൂടെ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രന് വേണ്ടി ആര്‍.എസ്.എസ്-ബി.ജെ.പി കേന്ദ്രങ്ങള്‍ സഹായ ഹസ്തം നീട്ടിയിരിക്കുന്നു എന്നത് പകല്‍ പോലെ തെളിയുന്നു, വരദരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."