ബിജുലാല്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന എം.ആര്‍ ബിജുലാല്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തല്‍.
ബിജുലാലിനെ കസ്റ്റഡിയില്‍ വാങ്ങിയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ബിജുലാലിനെ ഇന്നലെ വഞ്ചിയൂര്‍ സബ് ട്രഷറിയിലും ജില്ലാ ട്രഷറിയില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി.
ബിജുലാല്‍ കൂടുതല്‍ പണം തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. തട്ടിയെടുത്ത പണം ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്കും പിന്നീട് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കുമാണ് മാറ്റിയത്.
ആദ്യം ട്രഷറി അക്കൗണ്ടിലേക്ക് പണം മാറ്റും. തുടര്‍ന്ന് ആ ഇടപാട് സോഫ്റ്റ്‌വെയറില്‍നിന്നു ഡിലീറ്റ് ചെയ്യുമ്പോള്‍ ട്രഷറി അക്കൗണ്ടില്‍ പണം ഉള്ളതായി തന്നെ കാണിക്കും. അതിനാല്‍ അന്ന് ആരും തട്ടിപ്പ് കണ്ടെത്തിയില്ല.
വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നു രണ്ടു കോടി 73 ലക്ഷം രൂപ ബിജുലാല്‍ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയായ ബിജുലാലിന്റെ ഭാര്യക്ക് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ച് കൂടുതല്‍ പരിശോധന അന്വേഷണ സംഘം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."