HOME
DETAILS

കൊവിഡ് ബാധിതരുടെ വിവര ശേഖരണത്തില്‍ ആശയക്കുഴപ്പം

  
backup
August 14 2020 | 06:08 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0-%e0%b4%b6%e0%b5%87

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വിവര ശേഖരണത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ക്കിടയില്‍ ആശയക്കുഴപ്പം. റവന്യൂ വകുപ്പും പൊലിസുമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പൊലിസിനെ ഏല്‍പ്പിച്ചതിനു പിന്നാലെ ശക്തമായ എതിര്‍പ്പുമായി ജില്ലാ കലക്ടര്‍മാര്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ വിവരശേഖരണത്തിലും കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിലും പൂര്‍ണാധികാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിപാലനം മാത്രമാണ് പൊലിസിന്റെ ചുമതലയെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും മുന്‍പ് പ്രദേശത്തെ ജനങ്ങളെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതടക്കം പൊലിസ് നേതൃത്വം നല്‍കണമെന്ന് കാണിച്ച് നേരത്തെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് റവന്യൂ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് മുന്നോട്ടു പോകാനാണ് പൊലിസിന്റെ തീരുമാനം. രോഗികളുടെ ഫോണ്‍ വിവരശേഖരണം തുടരും. ക്രമീകരണങ്ങള്‍ വൈകരുതെന്ന് അറിയിച്ച് ടെലികോം സേവനദാതാക്കള്‍ക്ക് പൊലിസ് കത്ത് നല്‍കി. ടവര്‍ പ്രദേശവും സംസാരിച്ച നമ്പരുകളും ഒപ്പം വേണമെന്നും കത്തില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  26 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  36 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  44 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago