മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം
ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ അസമിനോട് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.
കേന്ദ്രം കേസെടുക്കാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഇത്തരമൊരു വാര്‍ത്ത ചിലരുടെ മനോഗതിക്കനുസരിച്ച് തയാറാക്കിയതാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തമായ പരാതി ലഭിക്കാതെ ആര്‍ക്കെതിരേയും നടപടിയെടുക്കാനാകില്ലെന്ന് മന്ത്രാലയം പറഞ്ഞു.
അസമിലെ പ്രതിദിന്‍ ടൈം ചീപ് എഡിറ്റര്‍ നിതുമോണി സൈകിയ, പ്രാഗ് ന്യൂസ് ചീഫ് എഡിറ്റര്‍ അജിത് കുമാര്‍ ഭുയാന്‍, ഇന്‍സൈഡ് നോര്‍ത്ത് ഈസ്റ്റ് എഡിറ്റര്‍ അഫ്രിദാ ഹുസൈന്, മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മന്‍ജിത് മഹന്ത എന്നിവര്‍ക്കെതിരേ കേന്ദ്രം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തെന്ന വാര്‍ത്ത മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലീഗല്‍ റൈറ്റ്സ് ഒബ്സര്വേറ്ററിയാണ് നേരത്തെ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."