പൊലിസ് അതിക്രമം പ്രതിഷേധാര്‍ഹം: യൂത്ത് ലീഗ്
കോഴിക്കോട്: വേളം പൂമുഖത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് നടത്തിയ അതിക്രമം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. നാദാപുരം, കുറ്റ്യാടി പൊലിസ് സ്റ്റേഷനുകളില്‍ എസ്.ഡി.പി.ഐ-പൊലിസ് അവിശുദ്ധ കൂട്ടുകെട്ട് നാടിന്റെ സൈ്വരജീവിതം തകര്‍ക്കുകയാണ്. ലോക്കല്‍ പൊലിസ് നിഷേധിച്ച മൈക്ക് പെര്മിഷന് നാദാപുരം ഡിവൈ.എസ്.പി പ്രത്യേക താല്പര്യമെടുത്ത് നല്‍കിയത് അന്വേഷിക്കണം. നോട്ടുകെട്ടിന്റെ കനത്തില്‍ തീവ്രവാദികള്‍ക്ക് മാന്യത ചാര്‍ത്തിക്കൊടുക്കുന്ന പൊലിസ് നയം പ്രദേശത്ത് സമാധാന ജീവിതത്തിനു ഭീഷണിയുയര്‍ത്തുകയാണ്. ഇതിനെതിരേ ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മക്കു യൂത്ത് ലീഗ് നേതൃത്വം നല്‍കും.
യോഗത്തില്‍ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷനായി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. സലാം തേക്കുംകുറ്റി, വി.കെ മുഹമ്മദ് റഷീദ്, സി. ജാഫര്‍ സാദിഖ്, വി.പി റിയാസ് സലാം, എ.കെ കൗസര്‍, എം.ടി സൈദ്, ഫസല്‍, എ. ഷിജിത് ഖാന്, എസ്.വി ഷൗലിഖ്, ടി. നിസാര്‍, ടി.സി നിസാര്‍, അബ്ദുല്‍ ബാസിത്, ഷാഹിര്‍ കുട്ടമ്പൂര്, ടി. മൊയ്തീന്‍കോയ, ടി.പി.എം ജിഷാന്‍, വി. സുബൈര്‍ പ്രസംഗിച്ചു. കെ.കെ നവാസ് സ്വാഗതവും പി.പി റഷീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."