ഹേമന്ദിന് നവോദയ യാത്രയയപ്പ് നൽകി
റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റംഗവുമായ ഹേമന്ദിന് യാത്രയയപ്പ് നൽകി. വീഡിയോ കോൺഫറൻസ് യാത്രയയപ്പ് യോഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഷാജു ഹേമന്ദിന്റെ പ്രൊഫൈൽ അവതരിപ്പിച്ചു. സെക്രട്ടറി രവീന്ദ്രൻ, കലാം, സുരേഷ് സോമൻ, പ്രതീന ജിത്ത്, ബിനു, അമീർ, മായാറാണി, അനിൽ പിരപ്പൻകോട്, മനോഹരൻ, ശ്രീരാജ്, ഹാരിസ്, അഞ്‍ജു സജിൻ, രേഷ്മ രഞ്ജിത്ത്, ശിവകുമാർ, മാഹീൻ അഹമ്മദ്, നൗഷാദ്, സുബൈർ, അനിൽ, ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ അടുത്തകാലത്ത് വിടവാങ്ങിയവർക്കുവേണ്ടി സംഘടയുടെ സെക്രട്ടറി രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ പ്രവർത്തകർ ഹേമന്ദിന്റെ വീട്ടിലെത്തി ഓർമ്മ ഫലകങ്ങൾ കൈമാറി. കേന്ദ്ര കമ്മിറ്റിയുടെ മൊമെന്റോ സെക്രട്ടറി രവീന്ദ്രനും ബത്ത യൂണിറ്റ് കമ്മിറ്റിയുടെ മെമന്റോ കലാമും കൈമാറി. ഹേമന്ദ് യാത്രയപ്പിന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."