മദീന ഭീകരാക്രമണ കേസ് പ്രതികളടക്കം 46 പേര്‍ അറസ്റ്റില്‍
റിയാദ്: കഴിഞ്ഞ വര്‍ഷം മദീനയിലെ പ്രവാചക പള്ളിക്ക് സമീപം നടന്ന ചാവേര്‍ ആക്രമണത്തിലെ പ്രതികളെയടക്കം രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ചാവേര്‍ ആക്രമണങ്ങളും മറ്റു ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്യുകയും അതിനുള്ള ആയുധങ്ങളും മറ്റും തയാറാക്കുകയും ചെയ്ത വന്‍ സംഘത്തെ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീവ്രവാദ സെല്ലിലെ 46 പേരെ പിടികൂടിയതായും വന്‍ തോതില്‍ ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലായവരില്‍ 32 പേരും സ്വദേശി പൗരന്മാരാണ് പിടിയിലായത്. ബാക്കിയുള്ള പതിനാലു പേര്‍ പാകിസ്താന്‍, യമന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, സുദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വിശദ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം പ്രവാചക പള്ളിക്കു സമീപം ഉïായ ചാവേര്‍ ആക്രമണത്തില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."