HOME
DETAILS
MAL
പര്വതാരോഹകന് യുലി സ്റ്റെക് കൊല്ലപ്പെട്ടു അപകടം എവറസ്റ്റില്‍
backup
May 01 2017 | 03:05 AM
കാഠ്മണ്ഡു: എവറസ്റ്റ് ആരോഹണത്തിനിടെ സ്വിറ്റ്സര്‍ലന്റ് സഞ്ചാരി യുലി സ്റ്റെക് (40) അപകടത്തില്‍ മരിച്ചു.
നേപ്പാള്‍ ടൂറിസ്റ്റ് ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. സ്വിസ് മെഷിന് എന്നറിയപ്പെട്ട ഇദ്ദേഹം ഓക്സിജന്‍ ഇല്ലാതെ പുതിയ വഴിയിലൂടെ എവറസ്റ്റ് കയറാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെടുകയായിരുന്നു.
ഏറ്റവും വേഗത്തില്‍ പര്‍വതാരോഹണം നടത്തിയതിന് ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
ക്യാംപ് 2 നടുത്താണ് മൃതദേഹം കïെത്തിയത്. ഇദ്ദേഹം തനിച്ചാണ് പര്‍വതാരോഹണം നടത്തിയത്. മൃതദേഹം ഹെലികോപ്ടര്‍ വഴിയാണ് ആശുപത്രിയിലെത്തിച്ചത്.
നെപ്റ്റസ് ഫേസിലൂടെയാണ് ഇദ്ദേഹം സഞ്ചരിച്ചതെന്നും ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമെന്നും ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
താഴ്വാരത്തു നിന്ന് 7000 മീറ്റര്‍ ഉയരമാണ് എവറസ്റ്റിന്റെ മുകളിലേക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."