HOME
DETAILS

സഊദിയില്‍ തീവ്രവാദ വേട്ട: മദീന പള്ളി ആക്രമണത്തിലെ പ്രതികളടക്കം 46 പേര്‍ പിടിയില്‍

  
backup
May 01 2017 | 06:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f

 

റിയാദ്: കഴിഞ്ഞ വര്‍ഷം മദീനയിലെ പ്രവാചക പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തിലെ പ്രതികളെയടക്കം രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ചാവേര്‍ ആക്രമണങ്ങളും മറ്റു ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്യുകയും അതിനുള്ള ആയുധങ്ങളും മറ്റും തയാറാക്കുകയും ചെയ്യുന്ന വന്‍ സംഘത്തെ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തീവ്രവാദ സെല്ലിലെ 46 പേരെ പിടികൂടിയതായും വന്‍ തോതില്‍ ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയെ ഉദ്ധരിഹ് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലായവരില്‍ ഏറിയ പങ്കും സഊദി പൗരന്മാരാണ്. 32 സ്വദേശി പൗരന്മാരാണ് പിടിയിലായത്. ബാക്കിയുള്ള പതിനാലു പേര്‍ പാകിസ്ഥാന്‍, യമന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് , ജോര്‍ദ്ദാന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

വിശദ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ ഐ.എസ് തീവ്രവാദ സംഘങ്ങളില്‍പെട്ടവരാണ്.

കഴിഞ്ഞ വര്‍ഷം പ്രവാചക പള്ളിക്കു സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതേ കാലയളവില്‍ തന്നെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ്, ജിദ്ദയിലെ അമേരിക്കന്‍ എംബസി എന്നിവിടങ്ങളിലും ആക്രമണം നടന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago