HOME
DETAILS

ബിയാട്രീസിന്റെ ആട്

  
backup
August 17 2020 | 02:08 AM

monday

 

'ബിയാട്രീസ്, നിങ്ങള്‍ക്ക് പിസ്സ വളരെ ഇഷ്ടമാണല്ലേ'
'ഗുഡ്‌മോണിംഗ് അമേരിക്ക'യിലായിരുന്നു ആ ചോദ്യം.
ലോകത്ത് ഏറ്റവും കൂടുതല്‍ കാണികളുള്ള ടെലിവിഷന്‍ ഷോകളിലൊന്നാണ് 'ഗുഡ്‌മോണിംഗ് അമേരിക്ക'. വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഷോയില്‍ അതിഥികളായെത്തുക. ആഫ്രിക്കക്കാരിയായ യുവതിയാണ് അന്നത്തെ അതിഥി. പേര് - ബിയാട്രീസ് ബീര. 'ശരിക്കും ഇഷ്ടമാണ് '. ബിയാട്രീസ് പറഞ്ഞു. 'പക്ഷെ എനിക്ക് ഏറ്റവുമേറെയിഷ്ടം ആട്ടിന്‍ പാലാണ് ' അവള്‍ കൂട്ടിച്ചേര്‍ത്തതു കേട്ടപ്പോള്‍ അതിനു പിന്നിലെ കഥയറിയൊന്നുമറിയാത്തവര്‍ അതിശയിച്ചു കാണും!! ആട്ടിന്‍പാല്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷ്യവസ്തു. ഉഗാണ്ടയിലെ കുഗ്രാമത്തില്‍, പാവപ്പെട്ട കുടുംബത്തിലെ കുടിലില്‍ പിറന്ന്, പട്ടിണി സഹിച്ച് തളര്‍ന്ന് വളര്‍ന്ന്, പിന്നീട് അമേരിക്കയിലെ അര്‍ക്കന്‍സാസില്‍ ഉന്നതപഠനം നടത്താനും, ഹീഫര്‍ ഇന്റര്‍നാഷനില്‍ സേവനമുഷ്ഠിക്കാനും ഇടയായ കഥ, അതിലെ കഥാപാത്രങ്ങളുടെ പ്രത്യേകത കാരണം പുതുമയുള്ളതാണ്.


അതെ, ആട് തന്നെയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം!! ഭാഗ്യം എന്ന പദത്തിന് ഉഗാണ്ടയിലെ 'ലുകാന്‍സോ' ഭാഷയില്‍ 'മുഗിസ' എന്നാണ് പറയുക. പട്ടിണിയുമായി മല്ലിടുന്ന ആ ആഫ്രിക്കന്‍ കുടുംബത്തിന് ഹീഫര്‍ ഇന്റര്‍നാഷനല്‍ എന്ന സംഘടന ഒരു ആടിനെ സമ്മാനിച്ചു. ആ ഗ്രാമത്തില്‍ കേവലം 12 കുടുംബങ്ങള്‍ക്ക് മാത്രമാണ് ആ ഭാഗ്യം കൈവന്നത്. മുഗിസ അഥവാ ഭാഗ്യം തുണച്ചതിനാല്‍ ബിയാട്രീസിന്റെ കുടുംബവും അതിലുള്‍പ്പെട്ടു. സ്‌കൂള്‍പഠനം എന്ന സ്വപ്നം അതിലൂടെ ആ പെണ്‍കുട്ടിയ്ക്ക് സാക്ഷാത്കരിക്കാന്‍ സാധ്യമായി. ചെറിയ ക്ലാസ്സില്‍ നന്നായി പഠിച്ചതിനാല്‍ ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ ഹൈസ്‌കൂളില്‍ സ്‌കോളര്‍ഷിപ്പോടെ ഹൈസ്‌കൂള്‍പഠനം നടത്താനും കഴിഞ്ഞു.
തുടര്‍ന്ന് കിസിന്‍ഗ എന്ന തന്റെ ഗ്രാമത്തില്‍ നിന്ന് അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തില്‍ ചെന്ന് പഠനം തുടരാനും, ലുകാന്‍സോ എന്ന മാതൃഭാഷയെക്കാള്‍ നന്നായി ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയം നടത്താനും, ആ ഭാഷാമികവ് ജീവിതത്തില്‍ പ്രയോജനപ്പെടുത്താനുമൊക്കെ ബിയാട്രീസിന് സാധ്യമായി. വെറുമൊരു ആട് മതി ഒരാളുടെ ജീവിതം മാറിമറിയാന്‍!! അല്ലേ കൊടും ദാരിദ്ര്യവും പട്ടിണിയും ദുരിതവും തളര്‍ച്ചയുമൊന്നും നേരിട്ടനുഭവിക്കാനോ, അനുഭവിക്കുന്നവരെ കാണുകയെങ്കിലും ചെയ്യാനോ ഇടയായിട്ടില്ലാത്തവര്‍ക്ക് ഈ അനുഭവങ്ങളുടെ തീവ്രത ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. പക്ഷെ, ഒരാടിനെയോ മുന്നുനാല് കോഴികളെയോ കിട്ടിയിരുന്നുവെങ്കില്‍ വല്ലാതെ മാറിമറിയുമായിരുന്ന ജീവിതങ്ങള്‍ ഇങ്ങ് നമ്മുടെ സ്വന്തം പഴയകേരളത്തിലും നിരവധിയുണ്ടായിരുന്നു എന്നതാണ് വസ്തുത.
ദാരിദ്ര്യമനുഭവിക്കുന്ന വിവിധ രാജ്യക്കാരുടെ പട്ടിണി മാറ്റാന്‍ സഹായിക്കുന്ന ആഗോള പ്രസ്ഥാനമാണ് ഹീഫര്‍ ഇന്റര്‍നാഷനല്‍. 'ഋ്‌ലൃ്യീില ഉലലെൃ്‌ല െമ ഘശളല എൃലല എൃീാ ഔിഴലൃ മിറ ജീ്‌ലൃ്യേ' എന്നതാണ് അവരുടെ പ്രഖ്യാപനം.


ബിയാട്രീസിന്റെ വീട്ടില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാല്‍ കിട്ടി. പാല്‍ വില്‍ക്കാനും സാധ്യമായി. തുടര്‍ന്ന് ആട് വളര്‍ത്തലിന്റെ ഉപോല്‍പ്പന്നങ്ങള്‍ കൂടി വില്‍ക്കാനും ആടുകളുടെ എണ്ണം വര്‍ധിക്കാനും ഇടയായതോടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ആഗ്രഹം പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞു. അതുവഴിയാണ് ബിയാട്രീസിന് ലോകത്തെ ഏറ്റവും ശക്തമായ, വിദ്യാഭ്യാസം എന്ന ആയുധം കരഗതമായത്. നിശ്ചയദാര്‍ഢ്യമുള്ള, മിടുക്കിയായ ആ പെണ്‍കുട്ടി അവസരങ്ങള്‍ ശരിക്കും പോസിറ്റീവായി പ്രയോജനപ്പെടുത്തുകയും ചെയ്തു.
ബിയാട്രീസ് ബീരയുടെ ജീവിതത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്കും പാഠമാവണമെന്നുറപ്പിച്ച ഹീഫര്‍ ഇന്റര്‍നാഷനല്‍ അവളുടെ ജീവിതകഥയ്ക്ക് നല്ല പ്രചാരം നല്‍കി. 'ബിയാട്രീസിന്റെ ആട് ' എന്ന പുസ്തകം ഹിറ്റായി. ദാരിദ്ര്യത്തില്‍നിന്ന് കുടുംബങ്ങളെ കരകയറ്റാന്‍ മൃഗപരിപാലനം വഴി എങ്ങിനെ സാധ്യമായി എന്ന് ആ അനുഭവകഥയിലൂടെ വ്യക്തമാക്കുന്നു. ലഭിച്ച അവസരങ്ങള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയ ബിയാട്രീസ് ഇന്ന് മറ്റുള്ളവരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
മദര്‍ തെരേസ പറയുന്നത് കാണുക'വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന പലരുമുണ്ടാവും. പക്ഷെ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ അധികം പേരില്ല'. ചെറിയ കാര്യങ്ങള്‍ ചെയ്ത്, മദര്‍ തെരേസ ലോകത്തെ അനേകം ദുരിതബാധിതരുടെ ജീവിതങ്ങള്‍ മാറ്റിമറിച്ചു. കൈപിടിച്ചുയര്‍ത്തി.


ഹീഫര്‍ ഇന്റര്‍നാഷനലിന്റെ ചെറിയ പ്രവൃത്തി, (അഥവാ ചെറുതെന്ന് നമ്മില്‍ പലര്‍ക്കും തോന്നാവുന്ന പ്രവൃത്തി) ഉഗാണ്ടയിലെയും മറ്റു പല രാജ്യങ്ങളിലെയും പട്ടിണിപ്പാവങ്ങളുടെ ജീവിതങ്ങള്‍ക്ക് വലിയ തുണയായി. നന്മ ചെയ്യാന്‍ മനസുള്ളവര്‍ക്ക് പാഠമാണ് ആ പ്രവൃത്തികള്‍. ചെറിയ കാര്യങ്ങള്‍ നമുക്കും ചെയ്യാം എന്ന് നിശ്ശബ്ദമായി കാണിച്ചു തന്ന അനേകം പേരുണ്ട് ഈ കോവിഡ് കാലത്ത്. ആരെയും അറിയിക്കാന്‍ വേണ്ടിയല്ലാതെ ചെയ്ത ചില ചെറിയ വലിയ കാര്യങ്ങള്‍ എന്നിട്ടും അതിശയകരമായി വെളിപ്പെട്ടു. സൗജന്യമായി വിതരണം ചെയ്യുന്ന പൊതിച്ചോറിനകത്ത്, സുരക്ഷിതമായി നൂറുരൂപയുടെ നോട്ട് കൂടി നല്‍കിയ സാധാരണക്കാരിയായ വീട്ടമ്മയുടെ കഥ ഓര്‍ക്കുക.
ചെറിയ കാര്യങ്ങള്‍ നമുക്കും ചെയ്യാം. നന്മ ചെയ്യാനുള്ള ആഗ്രഹം പ്രാവര്‍ത്തികമാക്കാനുള്ള പ്രാപ്തി ആദ്യം സ്വയം ആര്‍ജ്ജിക്കാനും ശ്രദ്ധിക്കാം.

'Do your lttile bit of good where you are; it's those lttile bsti of good put together that ov-erwhelm the world.'
Desmond Tutu



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി; അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു

Kerala
  •  3 months ago
No Image

പരിശീലന വിമാനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു;  പൈലറ്റ് മാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

National
  •  3 months ago
No Image

യൂണിഫോമും ഐഡികാർഡും ഉൾപ്പടെ ധരിച്ച് 'വ്യാജ ടി.ടി.ഇ'; യുവതി പിടിയിൽ

Kerala
  •  3 months ago
No Image

പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണം; സഊദി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം വിടപറയും; രാവിലെ 11 മുതൽ ഡൽഹി എ.കെ.ജി ഭവനിൽ പൊതുദർശനം

National
  •  3 months ago
No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  3 months ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  3 months ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago