HOME
DETAILS

ഫോര്‍ട്ട് പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി മരണം: പ്രത്യേക സംഘം അന്വേഷിക്കും

  
backup
August 17 2020 | 07:08 AM

fort-police-station-custodial-death-crime-branch-investigation

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും.

പൂന്തുറ സ്വദേശി അന്‍സാരിയാണ് മരിച്ചത്. വൈകിട്ട് അഞ്ചോടെ സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ ബാത്ത്‌റൂമില്‍ വെച്ചുതൂങ്ങുകയായിരുന്നുവെന്നാണ് പൊലിസിന്റെ ഭാഷ്യം.

കിഴക്കേകോട്ടയില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയ അന്‍സാരിയെ പൊലിസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നുവെന്നും പൊലിസ് പറയുന്നു.

ഫോര്‍ട്ട് സി.ഐയാണ് പ്രതിയെ കിഴക്കേകോട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ് ബാത്ത്‌റൂമില്‍ കയറിയ അന്‍സാരിയെ കാണാത്തതിനാല്‍ കതക് തല്ലിത്തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലിസിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  2 months ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  2 months ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 months ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  2 months ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  2 months ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 months ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  2 months ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 months ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 months ago