ചലച്ചിത്രാസ്വാദന ക്യാംപ് സംഘടിപ്പിച്ചു
തൊടുപുഴ: സമൂഹത്തില്‍ സംസ്കാരം രൂപപ്പെടുത്തുന്നത് കലകളാണെന്നും ഏറ്റവും വലിയ ജനകീയ കലയായ സിനിമയെ കുട്ടികള്‍ ഗൗരവത്തോടെ കാണണമെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമിയും സംസ്ഥാന ശിശുക്ഷേമ സമിതിയും ചേര്‍ന്ന് വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കമല്‍. നല്ല സിനിമകളെ ശരിയായി അസ്വദിക്കാനുള്ള പരിശീലനം നല്‍കാനാണ് ചലച്ചിത്ര അക്കാദമി സിനിമാസ്വാദന ക്യാംപുകള്‍ സംഘടിപ്പിക്കുന്നതെന്നും കമല്‍ പറഞ്ഞു.
അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ക്യാമ്പ് ഡയറക്ടറും സംവിധായകനുമായ മെക്കാര്‍ട്ടിന്‍, ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ.ആര് ജനാര്ദ്ദനന്, കെ.രാജു, കെ.എം ഉഷ, ഷൈലജ, കെ.ആര് രാമചന്ദ്രന് സംസാരിച്ചു.
അഞ്ചു ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ക്യാംപ് ആറിന് അവസാനിക്കും. ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ക്യാംപില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."