യാംബു വിചാരവേദി സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
മദീന: യാംബു വിചാര വേദി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരി ഷെമി, കവി പോൾ തേനായൻ സംസാരിച്ചു. 'നവ മാധ്യമ പ്രതീക്ഷകൾ' എന്ന വിഷയ ത്തിൽ മാധ്യമ പ്രവർത്തകൻ ഫസൽ റഹ്മാൻ സംസാരിച്ചു. യാംബു വിചാര വേദി പ്രസിഡന്റ് അഡ്വ. ജോസഫ് അരിമ്പൂർ ഓൺലൈൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞയെടുത്തു. മുൻ രാഷ്ടപതി എ. പി.ജെ അബ്ദുൽ കലാമിന്റെ 'എന്റെ ജീവിത യാത്ര' എന്ന കൃതിയെ വിലയിരുത്തി സ്കൂൾ വിദ്യാഥിനി ആയിഷ ഹന സംസാരിച്ചു. സാബു വെള്ളാരപ്പിള്ളി സംഗമം നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി നൗഷാദ് വി മൂസ റിപ്പോർട്ട് അവതരിപ്പിച്ചു. സലിം വേങ്ങര, സുനിൽ സേവ്യർ, റൊണാൾഡ് ഡൊണാൾ ഡ്, അനീസുദ്ദീൻ ചെറുകുളമ്പ്, മിദ്‌ലജ് റിദ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. അദ്വൈത്, അന്ന, കെസിയ, ആർഷ , എതൻ, ഇസ്സ, അഥീന,അഥിതി, മറീന, ആൻ മരിയ, സൈറ, ശ്രീലക്ഷ്മി,ആയിഷ , ഫാത്തിമ, ഷെസിം, അമൻ, മരിയ, ശ്രീ നന്ദു, ജോയൽ, അമേലിയ, അംന ഉബൈദ്, ഹാരി, റിഷി തുടങ്ങിയ വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തി ഗാനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഗമത്തിന് മിഴിവേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."