HOME
DETAILS

ധൈഷണിക ചിന്തകളുടെ ഇഖ്ബാല്‍ വഴികള്‍

  
backup
April 21 2019 | 00:04 AM

%e0%b4%a7%e0%b5%88%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%95-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%96%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b2

ധൈഷണികമായ അറിവും നിറവും വിശാലമായ ദര്‍ശന പടുതയും ഗഹനവും മഹനീയവുമായ പ്രവാചകാനുരാഗവും ഇതിനെല്ലാമുപരി വിശാലമായ ഭാവനയും കൊണ്ട് യുവജനങ്ങളുടെ ഹൃദയാന്തരങ്ങളില്‍ എന്നും ആവേശം പകരാന്‍ അല്ലാമാ ഇഖ്ബാലിന് സാധിച്ചിട്ടുണ്ട്. നിണം ചോരുന്ന മാനസിക വ്രണങ്ങളെ സുന്ദര സൂനങ്ങളാക്കുന്ന മാസ്മരിക വിദ്യയാണ് ഇഖ്ബാല്‍ തന്റെ കവിതാ ശകലങ്ങളിലൂടെ കുറിച്ചിട്ടത്. ഉറുദു, പേര്‍ഷ്യന്‍ ഭാഷകളിലായിരുന്നു ഇഖ്ബാലിന്റെ ഇഷ്ടപശ്ചാതലങ്ങള്‍. ഇസ്‌ലാമിന്റെ മുന്‍കാല മഹത്വത്തെ കുറിച്ചുള്ള അഭിമാനവും ഇസ്‌ലാമിക ഐക്യത്തിനുള്ള ആഹ്വാനവുമാണ് ഇഖ്ബാല്‍ കവിതകളുടെ മുഖ്യധാരകള്‍. ഒരു സാര്‍വ്വലൗകിക സമന്വയം നടപ്പില്‍വരുത്തി അലസരായി ജീവിതം നയിക്കുന്നവരെ ഇല്ലായ്മ ചെയ്യലായിരുന്നു ഇഖ്ബാലിന്റെ ജീവിത ലക്ഷ്യം. പ്രശസ്ത ആംഗലേയ ഓറിയന്റലിസ്റ്റായ സര്‍ തോമസ് അര്‍നോള്‍ഡിന്റെ ശിഷ്യത്വമാണ് ഇഖ്ബാലിന്റെ പ്രതിഭാ വൈഭവത്തെ മുളപ്പിച്ചെടുത്തതെന്ന് തന്റെ നാലാ-ഇ-ഫിറാഖ് എന്ന കൃതിയില്‍ ഇഖ്ബാല്‍ പറഞ്ഞിട്ടുണ്ട്.


1905ലാണ് ഇഖ്ബാല്‍ ആദ്യമായി യൂറോപിലേക്ക് യാത്ര പോകുന്നത്. കെംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ ഓണേഴ്‌സും ജര്‍മനിയിലെ മ്യൂണിച്ച് സര്‍വ്വകലാശാലയില്‍ നിന്ന് 'പേര്‍ഷ്യയിലെ അഭൗതിക ശാസ്ത്രത്തിന്റെ വളര്‍ച്ച' (ഠവല ഉല്ീഹലുാലി േീള ാലമേുവ്യശെര െശി ജലൃശെമ) എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. യൂറോപില്‍ അദ്ദേഹത്തെ ഏറ്റവും അധികം സ്വാധീനിച്ചത് യൂറോപ്യന്‍മാരുടെ വൈജ്ഞാനിക ചിന്താരീതിയായിരുന്നു. എന്നാലവിടുത്തെ തിന്മകളുടെ ആധിക്യം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പാശ്ചാത്യരുടെ ചൂഷണ വ്യവസ്ഥകളിലധിഷ്ഠിതമായ മുതലാളിത്ത ഭരണ സംവിധാനത്തെ ഇഖ്ബാല്‍ വെറുക്കുകയും ചെയ്തു.
അഭൂതപൂര്‍ണമായ കവിതകളിലെ ആശയ-ഭാവന-ചിന്താസൗന്ദര്യം പ്രണയമായിരുന്നെന്ന് നമുക്ക് പറയാം. മനുഷ്യജീവിതത്തെ എപ്പോഴും ഉത്തമമാക്കുന്നത് പ്രണയമാണ്. മനുഷ്യാനന്ദത്തിന്റെ മത്തും സത്തും പ്രണയത്തിന്റെ സമര്‍പ്പണമാണ്. ഇഖ്ബാലിന്റെ തത്വചിന്തയും ധാര്‍ഷനികതയും ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും പ്രണയചോദന മുഖം മിനുക്കുന്ന കവിതകള്‍ അത്യന്തം ചേതോഹരമാണ്. അതിയ്യയുമായുള്ള ബന്ധത്തിലൂടെ നിര്‍ഗളിക്കപ്പെട്ട കവിതാ ശകലങ്ങള്‍ കടന്നുകയറി പ്രവാചകരോടുള്ള അനുരാഗം നിര്‍വൃതിയിലായി പരിണമിക്കുന്നതാണ് ഇഖ്ബാലിന്റെ സര്‍ഗാത്മക പുരോഗമനം. ചടുല സ്ഫുടങ്ങളായ കവിതാ രീതികളിലെ മര്‍മ്മബോധം അനുവാചകന്റെ ജീവിതത്തിലെ കര്‍മ്മബോധമായി മാറ്റിയെടുക്കുകയായിരുന്നു ഇഖ്ബാലിന്റെ ഒരോ വരികളും.

1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇഖ്ബാല്‍ രചിച്ച 'സാരെ ജഹാന്‍സെ അച്ഛാ' എന്ന ദേശഭക്തിഗാനമാണ് ആദ്യമായി ആലപിച്ചത്. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കിയപ്പോഴും ഇതേ ഭക്തിഗാനം ആലപിക്കപ്പെട്ടു. അതാണ് ഈ മാതൃഭൂമിയെ പുണ്യഭൂമിയായി കണ്ട മഹാകവിയുടെ ചൈതന്യമെന്ന് മനസിലാക്കാം. 1924 ല്‍ രചിച്ച ബാങ്കേ ദറാ, ബാലേ ജിബ്രീല്‍, സര്‍ബേ കലീം, അര്‍മഗാനെ ഹിജാസ് എന്നീ പ്രധാനപ്പെട്ട കാവ്യസമാഹാരങ്ങള്‍ ഇഖ്ബാലിന്റെ വകയായിട്ടുള്ളതാണ്. മോഹനിദ്രയിലാണ്ടു കിടക്കുന്ന ജനതയെ നമ്മുടെ ശംഖനാദം മുഴക്കി ഉണര്‍ത്താനുള്ള ശ്രമമാണ് 'ബാങ്കേ ദറാ', സ്‌നേഹത്തിന്റെ ചിറകുകള്‍ വിടര്‍ത്തി പറന്നെത്തുന്ന മാലാഖയായി 'ബാലേ ജിബ്രീല്‍', ഇതുകൊണ്ടും ഉണരാത്ത ഈ സമുദായത്തെ പ്രഹരിച്ചുണര്‍ത്തുവാന്‍ കലീമിന്റെ പ്രഹരം 'സര്‍ബേ കലീം' ഒടുവില്‍ ഉണര്‍ന്നവര്‍ക്കുള്ള സമ്മാനമായി 'അര്‍മഗാനെ ഹിജാസ്' ഹിജാസിന്റെ സമ്മാനം, മാത്രമല്ല ''തസ്‌വീറെ ദര്‍ദ്'' എന്ന കാവ്യശകലത്തില്‍ ഉരുകിത്തീരുന്ന മെഴുകുതിരിയോട് ഇഖ്ബാല്‍ സ്വയം ഉപമിക്കുകയും ചെയ്യുന്നു. മോശപ്പെട്ട സാമുദായിക സംസ്‌കൃതിയില്‍ മനം വേദനിക്കുന്ന മുസല്‍മാന്റെ ഹൃദയ വ്യഥയാണ് ആവലാതികളായി 'ശിക്‌വഃ' യില്‍ ബഹിര്‍ഗമിക്കുന്നത്. പരാതികളില്‍ ദൈവം നല്‍കുന്ന പോംവഴികളും ഉത്തരങ്ങളുമാണ് 'ജവാബെ ശിക്‌വഃ' ഉദ്യോതിപ്പിക്കുന്നത്. ഉറങ്ങുന്ന ഇസ്‌ലാമിനെ ഓര്‍ത്ത് ലജ്ജിക്കുകയും ഇസ്്‌ലാമിന്റെ ഉന്നതിയെ ഉയര്‍ത്തികാണിച്ച് ഇന്നത്തെ ശോചനീയ സ്ഥിതി ഓര്‍മപ്പെടുത്തി ലജ്ജിപ്പിക്കുകയുമാണ് ഇഖ്ബാല്‍ ചെയ്തത്.

ജാവേദ് നാമഃ

ഇഖ്ബാലിന്റെ മാസ്റ്റര്‍പീസായി ഗണിക്കപ്പെടുന്ന കൃതിയാണ് ജവേദ് നാമഃ. 1932 ല്‍ ഇഖ്ബാലിന്റെ പേര്‍ഷ്യന്‍ കവിതയുടെ സമാഹാരമായ 'ജവേദ് നാമഃ' പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകം സമര്‍പ്പിക്കുന്നത് തന്റെ മകന്‍ ജാവേദിന് തന്നെ. അതിനു 'ജാവേദ് നാമഃ' എന്ന പേരിട്ടു. ദാന്തെയുടെ റല്ശില രീാലറ്യ എന്ന കൃതിയിലെ പോലത്തന്നെ ആകാശസഞ്ചാരത്തിലൂടെ രാഷ്ട്രീയവും ദാര്‍ശനികവുമായ കാഴ്ചപ്പാടുകളെ സമന്വയിപ്പിക്കുന്ന ഒരു മഹത്തായ രീതിയിലൂടെയാണ് ജാവേദ് നാമഃ വിരചിതമാക്കപ്പെട്ടത്. 1930 മുതല്‍ രചിക്കാന്‍ തുടങ്ങിയ ഈ കൃതിയില്‍ ഇഖ്ബാലും റൂമിയും തമ്മിലുള്ള ഭാഷണം വിവിധ ഗോളങ്ങളില്‍ വച്ച് നടക്കുന്നതായിട്ട് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
ഭാരതത്തിലെ മുസ്‌ലിംകളെ അധ:പതനത്തിലേക്ക് നയിക്കുന്ന ഉദ്യമങ്ങള്‍ നടത്തുന്നവരെ എതിര്‍ത്ത് മുസ്‌ലിംകള്‍ക്ക് അര്‍ഹിക്കുന്ന സുരക്ഷിതത്വവും വേണ്ടത്ര രാഷ്ട്രീയ ഭദ്രതയും ഉറപ്പാക്കികൊണ്ടുള്ള സ്വതന്ത്ര ഭരണത്തെ കെട്ടിപ്പൊക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യാ- പാക് വിഭജനാനന്തരമാണ് ഇഖ്ബാല്‍ പാക്കിസ്താനിന്റെയും ടാഗോര്‍ ഇന്ത്യയുടെയും കവിയായിമാറിയെതെന്നും 'തരാനെ മില്ലി' ഇന്ത്യയുടെ ദേശീയ ഗാനമാക്കാന്‍ നെഹ്‌റുവിന് ആഗ്രഹമുണ്ടായിരുന്നെന്നും പറയപ്പെടാറുള്ളത്.
ജീവിതാന്ത്യത്തില്‍ അത്യഗാധമായ പ്രവാചകപ്രേമം കൊണ്ട് മദീനയിലേക്കുള്ള തീര്‍ഥാടനം തന്റെ മോശപ്പെട്ട ആരോഗ്യ നില കാരണത്താല്‍ നടക്കാതെ പോവുന്നുണ്ട്. എന്നാലും ആശയ ചിന്താമണ്ഡലങ്ങളിലൂടെയും ഭാവനാത്മകമായ ചിന്തകളിലൂടെയുമാണ് ഇഖ്ബാല്‍ തന്റെ പ്രാണന്റെ അടുത്ത് ആഗതമായതെന്ന് അബൂ ഹസന്‍ അലീഹസന്‍ നദ്‌വി തന്റെ 'അത്ത്വരീഖു ഇലല്‍ മദീനഃ' യില്‍ പ്രതിപാദിക്കുന്നു. 1934 മുതല്‍ രോഗശയ്യ അവലംബമാക്കിയ ഇഖ്ബാല്‍ വിശാലമായ ആശയ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പ്രവാചക പ്രേമം അതിന്റെ പാരമ്യത്തിലെത്തിയ അവസാന കാലത്ത് പാരത്രിക ലോകത്തില്‍ താന്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ പ്രവാചക സന്നിധിയില്‍ നിന്ന് മറ്റെവിടെയെങ്കിലും മാറ്റിനിര്‍ത്തണേയെന്ന് വഴിഞ്ഞൊഴുകുന്ന ഭക്തിയോടെ ഇഖ്ബാല്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. ഈ സര്‍ഗപ്രതിഭയായ ചരിത്ര പുരുഷന്‍ ലോകത്തോട് വിടപറഞ്ഞത് ഇതുപോലുള്ള ഒരു ഏപ്രില്‍ 21 നായിരുന്നു. വിട്ട് പിരിഞ്ഞ് 80 ആണ്ട് തികയുമ്പോള്‍ ഒളിമങ്ങാത്ത തേജസിയെപോലെ ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്നു. അറബിയില്‍ ഒരു കവിതയുണ്ട് : ചിലര്‍ മരിക്കും കാലങ്ങള്‍ക്ക് അനുസരിച്ച് അവരുടെ ഒര്‍മകള്‍ കാലഹരണപ്പെട്ടു പോകും. പക്ഷെ, ചിലര്‍ മരിച്ചാലും ജനഹൃദയങ്ങളില്‍ ജ്വലിക്കുന്ന പ്രകാശമായി കൊണ്ടിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago