അപേക്ഷ വൈകിയതിന്റെ പേരില്‍ ആശ്രിതനിയമനം നിരസിക്കരുത്: ഹൈക്കോടതി
കൊച്ചി: ബി.എസ്.എഫ് ജവാന്റെ വിധവ ആശ്രിത നിയമനത്തിനു നല്കിയ അപേക്ഷ വൈകിയതിന്റെ പേരില്‍ നിരസിക്കരുതെന്നു ഹൈക്കോടതി. കണ്ണൂര്‍ സ്വദേശിനി ഒ.പി ഷീജ നല്കിയ ഹരജിയിലാണു സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബി.എസ്.എഫില്‍ കോണ്‍സ്റ്റബിളായിരുന്ന ഷീജയുടെ ഭര്‍ത്താവ് 1998 മെയ് 16ന് ഉധംപൂരിലെ താവി നദിയില്‍ ഡ്യൂട്ടിക്കിടെ മുങ്ങിമരിക്കുകയായിരുന്നു.
ഷീജ രണ്ടു തവണ ആശ്രിത നിയമനത്തിനായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. വീണ്ടും അപേക്ഷ നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഷീജ തയാറായില്ല. എന്നാല്‍ യൗവനത്തിന്റെ തുടക്കത്തില്‍ തന്നെ വിധവയായ ഷീജയ്ക്ക് പഞ്ചാബിലും കശ്മീരിലുമൊക്കെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യം അനുഭാവ പൂര്‍വം പരിഗണിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."