സൂപ്പര്‍ കപ്പാസിറ്ററുകള്‍ നിര്‍മിക്കാന്‍ കെല്‍ട്രോണ്‍
തിരുവനന്തപുരം: ഇലക്ട്രോണിക് വ്യവസായ രംഗത്തേക്കാവശ്യമായ സൂപ്പര്‍ കപ്പാസിറ്റര്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ കണ്ണൂരിലെ കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സില്‍ (കെ.സി.സി.എല്‍) പ്രത്യേക കേന്ദ്രം ഒരുങ്ങുന്നു.
സാങ്കേതികവിദ്യാ കൈമാറ്റത്തിന് വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി (വി.എസ്.എസ്.സി) ധാരണയായി. കെ.സി.സി.എല്‍ മാനേജിങ് ഡയറക്ടര്‍ കെ.ജി കൃഷ്ണകുമാറും വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇളങ്കോവനും തമ്മില്‍ ധാരണാപത്രം കൈമാറി.
42 കോടിയുടെ പദ്ധതിയാണ് കെല്‍ട്രോണ്‍ തയാറാക്കുന്നത്.
ആക്ടിവേറ്റഡ് കാര്‍ബണ്‍ ഇലക്ട്രോഡ് അടിസ്ഥാനമാക്കിയുള്ള സൂപ്പര്‍കപ്പാസിറ്ററുകളാണ് കെല്‍ട്രോണ്‍ നിര്‍മിക്കുക.
ഇവ സാധാരണ കപ്പാസിറ്ററുകളെക്കാള്‍ ശേഷിയുള്ളവയാണ്. കുറഞ്ഞ സമയത്തേക്ക് പവര്‍ ബൂസ്റ്റിങ്ങിന് ബാറ്ററികള്‍ക്കു പകരമായാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നത്. നിത്യോപയോഗ ഉപകരണങ്ങളിലും പ്രതിരോധ, ബഹിരാകാശ മേഖലകളിലെ ഉപകരണങ്ങളിലും ഇവ പ്രവര്‍ത്തിപ്പിക്കുന്നു.
ഊര്‍ജ്ജക്ഷമതയും ബാറ്ററിയെക്കാള്‍ വേഗത്തില്‍ പവര്‍ ബൂസ്റ്റ് ചെയ്യുമെന്നതും സൂപ്പര്‍ കപ്പാസിറ്ററുകളുടെ മേന്‍മയാണ്.
റീച്ചാര്‍ജ്ജബിള്‍ ബാറ്ററിയെക്കാള്‍ ഉപയോഗക്ഷമതയും കൂടുതലാണ്. വിലക്കുറവും ചെറിയ വലിപ്പത്തില്‍ ലഭ്യമാകുന്നതും പവര്‍ ബൂസ്റ്റിങ്ങിന് കപ്പാസിറ്ററുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് കെല്‍ട്രോണ്‍. പ്രതിവര്‍ഷം 18 ലക്ഷത്തോളം വിവിധ ശ്രേണിയിലുള്ള സൂപ്പര്‍ കപ്പാസിറ്ററുകള്‍ നിര്‍മിക്കാനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."