ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പാപ്പിനിശ്ശേരി: ലോകസഭാ തെരഞ്ഞെടുപ്പുമായി ബാലറ്റ് യൂനിറ്റ്, കണ്‍ട്രോള്‍ യൂനിറ്റ്, വിവി പാറ്റ് എന്നിവ അതാത് ബൂത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ നാലുദിവസമായി അസി.റിട്ടേണിങ്ങ് ഓഫിസറുടെ മേല്‍നോട്ടത്തില്‍ ഒരു സൂപ്പര്‍വൈസറും രണ്ട് അസിസ്റ്റന്റ് മാരും ചേര്‍ന്നാണ് പരിശോധനകള്‍ പൂര്‍ത്തിയായത്. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും പരിശോധനയ്ക്ക് സാക്ഷ്യംവഹിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തിലെ പരിശോധന കണ്ണൂര്‍ വനിതാ കോളജിലും കല്യാശ്ശേരി മണ്ഡലത്തിലെ പരിശോധന മാടായി ഗേള്‍സ് ഹൈസ്‌കൂളിലും കണ്ണൂര്‍ മണ്ഡലത്തിലെ പരിശോധന മുന്‍സിപ്പല്‍ ഹൈസ്‌കൂളിലുമാണു നടന്നത്.
ബാലറ്റ് യൂനിറ്റില്‍ അതാത് സ്ഥാനാര്‍ത്ഥിക്കു നേരെയുള്ള ചിഹ്നത്തില്‍ വോട്ട് അമര്‍ത്തിക്കഴിഞ്ഞാല്‍ അവരുടെ സ്ഥാനാര്‍ഥിക്കുതന്നെ വോട്ടുവീഴാന്നുണ്ടെന്ന് ബോധ്യപ്പെടുകയും അതോടൊപ്പം വി.വി പാറ്റ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം പതിഞ്ഞ ബാലറ്റ് പേപ്പര്‍ ഏഴുസെക്കന്‍ഡ് വരെ തെളിഞ്ഞു നില്‍ക്കുകയും അതിനു ശേഷം അതിലുള്ള പെട്ടിയില്‍ വീഴും. വോട്ടര്‍മാര്‍ വോട്ടുചെയ്താല്‍ ഇതുകണ്ട് ബോധ്യപ്പെടണം. പരിശോധനയില്‍ പ്രവര്‍ത്തനരഹിതമായ മെഷീനുകള്‍ നീക്കിയതിനു ശേഷമാണ് വിതരണത്തിന് തയാറാക്കി വച്ചത്. കല്യാശ്ശേരിയില്‍ ജില്ലാ സപ്ലൈ ഓഫിസറും കണ്ണൂരില്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടറും അഴീക്കോട് എസ്.സി, എസ്.ടി ഡവലപ്‌മെന്റ് ഓഫീസറുമാണ് എ.ആര്‍.ഒമാര്‍. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികള്‍ മാടായി ഗേള്‍സ് ഹൈസ്‌കൂളിലും അഴീക്കോട് കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളജിലും കണ്ണൂരിലേതു മുന്‍സിപ്പല്‍ ഹൈസ്‌കൂളിലുമാണു വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."