HOME
DETAILS

പളനിസാമി-ഒ.പി.എസ് പക്ഷങ്ങള്‍ വിട്ടുവീഴ്ചക്കില്ല

  
backup
May 02, 2017 | 7:55 PM

%e0%b4%aa%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%92-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99


ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കി അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച വഴിതെറ്റി. ഇരുപക്ഷവും തമ്മിലുള്ള ഉപാധികളെചൊല്ലിയുള്ള തര്‍ക്കമാണ് ലയന സാധ്യത തടസപ്പെടാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പക്ഷവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി വീണ്ടും മൂര്‍ച്ഛിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ പനീര്‍ശെല്‍വത്തെ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നാണ് ഇന്നലെ പളനിസാമി വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പുറത്താക്കിയ ശശികലയും ടി.ടി.വി ദിനകരനും ഉള്‍പ്പെട്ടതാണ് ഒ.പി.എസ് പക്ഷത്തെ ചര്‍ച്ചയില്‍ നിന്ന് പിന്തിരിപ്പിച്ചത്. ശശികലയെ പാര്‍ട്ടി ജന.സെക്രട്ടറിയായും ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജന. സെക്രട്ടറിയുമെന്ന് വ്യക്തമാക്കിയുള്ള സത്യവാങ്മൂലമാണ് പളനിസാമി പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. എന്നാല്‍ പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ പക്ഷത്തെയും എങ്ങനെ വിശ്വസിക്കും. തങ്ങള്‍ ഉപാധി രഹിത ചര്‍ച്ചക്ക് തയാറായിട്ടും ചിലര്‍ തടസം നില്‍ക്കുകയാണ്-പളനി സാമി ആരോപിച്ചു.
പരസ്പരമുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌ന പരിഹാരങ്ങള്‍ സാധ്യമാകൂ. സര്‍ക്കാരും പാര്‍ട്ടിയും നന്നായി പ്രവര്‍ത്തിക്കണമെന്നാണ് തങ്ങളുടെ പക്ഷം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ച പട്ടികയില്‍ പനീര്‍ശെല്‍വത്തിന്റെ പേരാണ് ചേര്‍ക്കേണ്ടത്. എന്നാല്‍ അവരെ എങ്ങനെ വിശ്വസിക്കുമെന്ന് പളനിസാമി ചോദിച്ചു.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ലയന ചര്‍ച്ചയില്ലെന്ന് പനീര്‍ശെല്‍വം ക്യാംപ് വ്യക്തമാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് ഒ.പി.എസ് ക്യാംപിന്റെ തീരുമാനം. ചര്‍ച്ചക്കായി രൂപീകരിച്ച ഏഴംഗ കമ്മിറ്റിയെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
കടുത്ത നീക്കമെന്ന നിലയില്‍ അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ സംസ്ഥാന വ്യാപകമായി പ്രചാരണ പദ്ധതി തുടങ്ങാന്‍ പനീര്‍ശെല്‍വം പക്ഷം തീരുമാനിച്ചിട്ടുണ്ട്. ശക്തമായ ജനപിന്തുണയുണ്ടെന്നതാണ് പളനിസാമി പക്ഷത്തിന്റെ ശക്തി. അത് തിരിച്ചറിയുന്നതുകൊണ്ട് പളനി സാമിയും കൂട്ടരും സമവായ ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോകില്ലെന്നാണ് വിവരം.
ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണവും ശശികലയെയും ടി.ടി.വി ദിനകരനെയും ഔദ്യോഗികമായി പുറത്താക്കിയതിന്റെ രേഖകളുമാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ മുഖ്യ ആവശ്യങ്ങള്‍. ശശികലയുടെ ബാനറുകള്‍ അടക്കം അണ്ണാഡി.എം.കെ ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും മറ്റ് നടപടികളില്‍ തീരുമാനമെടുക്കാത്തതാണ് ലയന ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോകാന്‍ പനീര്‍ശെല്‍വം പക്ഷത്തെ പ്രേരിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  a month ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  a month ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  a month ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  a month ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  a month ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  a month ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  a month ago