ഇടതുപക്ഷത്തെ പിന്തുണക്കും: ഡോ. ബി.ആര് അംബേദ്കര്‍ ട്രസ്റ്റ്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡോ. ബി.ആര് അംബേദ്കര്‍ ട്രസ്റ്റ് ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ മുപ്പത് പട്ടികജാതി സംഘടനകളുടെ പ്രാതിനിധ്യം വഹിക്കുന്ന സംഘടനയാണ് ഡോ. ബി.ആര് അംബേദ്കര്‍ ട്രസ്റ്റ്. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.
പട്ടികജാതി പട്ടികവര്‍ഗ ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി രാജ്യത്ത് സമാധാനവും പരസ്പര സ്നേഹവും നിലനിര്‍ത്താന്‍ കര്‍മ്മനിരതയോടെ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷമാണ്. ഈ സാഹചര്യത്തിലാണ് സംഘടന ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. അംബേദ്കര്‍ ട്രസ്റ്റ് കോഡിനേറ്റര്‍ കെ.ടി അയ്യപ്പന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ. രാഹുലന്, വൈസ് ചെയര്മാന് പി.എ ചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."