പെരിയ ഇരട്ടക്കൊലക്കേസ്: അപ്പീലില്‍ ഹൈക്കോടതി വിധി പറയാതെ അന്വേഷണം തുടരാനാകില്ല
കൊച്ചി: സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അപ്പീലിലെ ഉത്തരവ് വന്നാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ടു പോകാനാകൂ എന്ന് സി.ബി.ഐ അറിയിച്ചു.
കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സി.ബി.ഐ അന്വേഷണം മുന്നോട്ടു പോകാത്തതു സംബന്ധിച്ചു വിവരം അറിയിച്ചത്.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായത് 2019 സെപ്റ്റംബര്‍ 30നാണ്.
തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.ഐ.ആര് എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സി.ബി.ഐയുടെ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല.
ഒക്ടോബര്‍ 26ന് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങിയ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി. എന്നാല്‍ ഒമ്പതുമാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ അപ്പീലില്‍ കോടതി വിധി പ്രസ്താവിക്കാത്തതിനാല്‍ സി.ബി.ഐ അന്വേഷണവും തുടര്‍ന്നുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."