ട്രക്ക്‌തൊഴിലാളി സമരം പിന്‍വലിച്ചു; സേവന വേതന പ്രശ്‌നം കരാറായി
തേഞ്ഞിപ്പലം: കേരളത്തിലെ എല്‍.പി.ജി. ട്രക്ക് തൊഴിലാളികളുടെസേവന വേതന പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് ലേബര്‍ കമ്മിഷണറുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ തീരമാനമായി. ഇതേത്തുടര്‍ന്ന് രണ്ടു മുതല്‍ ട്രക്ക് തൊഴിലാളികള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സമരം വേണ്ടെന്ന് വെച്ചു ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ തീരുമാനമനുസരിച്ച് 200 കി.മി. വരെ ട്രിപ്പ് ഒന്നിന്ന് 950 രൂപ ആദ്യ വര്‍ഷവും 1010 രുപ രണ്ടാം വര്‍ഷവും 1075 രൂപ മൂന്നാം വര്‍ഷവും ലഭിക്കും.
ഇതിനു പുറമെ 200 കി.മി മുകളില്‍ ഒരു കിമിറ്ററിന് 4.75 രൂപയുംരണ്ടാം വര്‍ഷം 5. 00 രൂപയും മൂന്നാം വര്‍ഷം 5.50 രൂപയും ലഭിക്കും. ഇതിനു പുറമെ 12 ലോഡ് എടുക്കുന്ന തൊഴിലാളിക്ക് മാസം 750 രൂപയും13ലോസിന് മുകളില്‍ 125 0 രൂപയും
24 ലോഡ് എടുകന്ന തൊഴിലാളിക്ക് 1750 രൂപയും ഇന്‍സെന്റീവും ലഭിക്കും, ഒത്ത് തീര്‍പ്പ് വ്യവസ്ഥയില്‍ സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ട്രക്ക് ഉടമകള്‍, ഓയല്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ ഒപ്പുവച്ചു. എന്നാല്‍ തീരുമാനത്തില്‍ ഐ.എന്‍.ടി.യു.സി, ബി.എം.എസ്.പ്രതിനിധികള്‍ ഒപ്പ് വെക്കാതെ ഇറങ്ങിപ്പോയി. ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്ന് ഐ.എന്‍.ടി.യു.സി., ബി.എം.എസ്.തൊഴിലാളികള്‍ ചൊവ്വാഴ്ച ചേളാരി ഐ.ഒ.സി. പ്ലാന്റില്‍ സൂചനാ പണിമുടക്ക് നടത്തി. ഇതേത്തുടര്‍ന്നു ചേളാരി പ്ലാന്റ് പ്രവര്‍ത്തനം ഭാഗികമായി മുടങ്ങി.
ചേളാരിയില്‍ നിന്നും 30 ലോഡ് വാതക സിലിണ്ടറുകള്‍ മാത്രമെവിതരണത്തിന്നായി അയച്ചത്. സാധാരണ നൂറിലധികം ലോഡ് വിതരണത്തിന്നായി അയക്കാറുണ്ട്. പണിമുടക്കിയ തൊഴിലാളികള്‍ ചേളാരിയില്‍ പ്രകടനം നടത്തി. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ തുളസീധരന്‍, സംഘടനാ പ്രതിനിധികളായ എം.ഇബ്രാഹിംകുട്ടി, പെരുന്താന്നി രാജു, കെ.ഗോവിന്ദന്‍ കുടി(സി ഐ.ടി.യു), ഹരി നാരായണന്‍ (ഐ.എന്‍.ടി.യു.സി), ശിവദാസന്‍ ( ബി.എം.എസ് ), രഘുവരന്‍ (എ.ഐ.ടി.യു.സി), ട്രക്ക് ഉടമാ പ്രതിനിധികള്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."