ഉത്സവച്ഛായയില്‍ പൊന്നാനി പള്ളപ്രം പാലം നാടിന് സമര്‍പ്പിച്ചു
പൊന്നാനി: 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉത്സവാന്തരീക്ഷത്തില്‍ പൊന്നാനി പള്ളപ്രം പാലം നാടിന് സമര്‍പ്പിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാത പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമായത്. പാതയിലെ കനോലി കനാലിനു കുറുകെയുള്ള പള്ളപ്രം പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നാടിനായി തുറന്നു കൊടുത്തു. വാദ്യമേളങ്ങളുടെയും ശബ്ദഘോഷങ്ങളുടെയും അകമ്പടിയോടെയാണ് പൊന്നാനിയിലെ പൗരസമൂഹം ഒന്നാകെ പാലം ഉദ്ഘാടന ചടങ്ങില്‍ കൊഴുപ്പേകിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മന്ത്രി കെ.ടി ജലീല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ സംബന്ധിച്ചു.
പൊതുസമ്മേളനം ജി സുധാകരന് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പൊന്നാനി നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണിതങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഇ സിന്ധു, ആയിഷ ഹസ്സന്, ടി സത്യന് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും, ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."