HOME
DETAILS

കാറ്റ് ആഞ്ഞുവീശി; കനത്ത നാശനഷ്ടം

  
backup
May 02 2017 | 21:05 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%b5%e0%b5%80%e0%b4%b6%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8



കൊണ്ടോട്ടി/മലപ്പുറം: ജില്ലയില്‍ മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടാണ് കനത്ത കാറ്റുണ്ടായത്. വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണു. വൈദ്യുതി ബന്ധം തകരാറിലായി. വ്യോമ-റോഡ് ഗതാഗതം തടസപ്പെട്ടു. കൊണ്ടോട്ടിയില്‍ കാറ്റില്‍ തെങ്ങ് കടപുഴകിവീണ് ഒരാള്‍ മരിക്കുകയും കവുങ്ങ് വീണ് സ്ത്രീക്കു പരുക്കേല്‍ക്കുകയും ചെയ്തു.
വിമാനത്താവള റോഡില്‍ നയാബസാറിലാണ് തെങ്ങ് കടപുഴകി ദേഹത്തേക്കു വീണ് പൂക്കോട്ടൂര്‍ മുതിരിപ്പറമ്പ് കളത്തിങ്ങല്‍ മുക്ക് സൈതലവി (47) മരിച്ചത്. ഭാര്യ ആയിഷയുടെ വീടിനു സമീപത്തെ പറമ്പിലാണ് അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ പഴവര്‍ഗങ്ങള്‍ വില്‍പന നടത്തിവരുന്ന സൈതലവി മഴ പെയ്തപ്പോള്‍ ഓട്ടോയ്ക്കു മുകളില്‍ താര്‍പായ കെട്ടുന്നതിനിടെയാണ് തെങ്ങ് ദേഹത്തേക്ക് വീണത്. സൈതലവി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഓട്ടോയും അപകടത്തില്‍ തകര്‍ന്നു.
കാഞ്ഞീരപ്പറമ്പില്‍ പാണാളില്‍ ആനപ്ര അലവിക്കുട്ടിയുടെ ഭാര്യ ആയിഷബീവി (53) ക്കാണ് വീട്ടു പരിസരത്തു കവുങ്ങ് വീണ് പരുക്കേറ്റത്. കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലര്‍ ഒ.പി മുസ്തഫയുടെ നമ്പോലന്‍കുന്നിലുള്ള വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീട് തകര്‍ന്നു. വിമാനത്താവള റോഡില്‍ രണ്ടു പെട്ടിക്കടകളും മരംവീണ് തകര്‍ന്നിട്ടുണ്ട്. കൊണ്ടോട്ടി വെണ്ണേംങ്കോട് പളളിയാളിയില്‍ നാട്ടുകൂട്ടത്തിന്റെ കപ്പ ഭാഗികമായി നിലംപൊത്തി.
കരിപ്പൂര്‍ കൂട്ടാലുങ്ങല്‍ അമ്പലത്തിങ്ങല്‍ പാടം, ചെര്‍ളപ്പാടം ഭാഗങ്ങളില്‍ 2,500ലേറെ കുലച്ചതും കുലക്കാറായതുമായ വാഴ കാറ്റില്‍ ഒടിഞ്ഞു. അച്ചു കൊമ്പന്‍ ഹുസ്സന്റെ എണ്ണൂറിലേറെ വാഴകളാണ് നശിച്ചത്. മേഖലയിലെ മറ്റു ചിലരുടെ കൃഷിയും നശിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് കരിപ്പൂര്‍ വിമാനത്താവളത്തെയും രണ്ടു മണിക്കൂര്‍ ബാധിച്ചു.
കൂട്ടിലങ്ങാടി പാറടിയില്‍ കാരപ്പറമ്പിലെ പരേതനായ ചോലയില്‍ അലവിയുടെ മകള്‍ ഫാത്തിമയുടെ ഓടു മേഞ്ഞ വീടിന്റെ മേല്‍ക്കൂര തെങ്ങുവീണ് തകര്‍ന്നു. ഓടുകള്‍ പൊട്ടി വീണ് തലയ്ക്കു പരുക്കേറ്റ ഫാത്തിമയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിലങ്ങാടി, വള്ളിക്കാപറ്റ എന്നിവിടങ്ങളില്‍ കൃഷി നാശമുണ്ടായി. പാറമ്മല്‍ തോരപ്പ അബ്ദുസ്സലാമിന്റെ വാഴത്തോട്ടത്തിലെ 200ല്‍പരം കുലച്ച നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞുനശിച്ചു.
വാണിയമ്പലം ചേരിങ്ങാപൊയില്‍ പാപ്പരത്ത് ആമിനയുടെ വീടിനു മുകളില്‍ സമീപത്തെ മരത്തിന്റെ കൊമ്പ് പൊട്ടിവീണ് വീടിന്റെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു. പാലാമഠം മൂച്ചിക്കല്‍ ആമിന,വാണിയമ്പലം സക്കീര്‍ ഹുസൈന്‍, തിരുവാലി ചപ്പങ്ങല്‍ മുഹമ്മദ് എന്നിവരുടെ വീടുകളും ഭാഗികമായി തകര്‍ന്നു. തിരുവാലി, വണ്ടൂര്‍,പോരൂര്‍ കൃഷിഭവനുകള്‍ക്ക് കീഴിലായി വ്യാപക കൃഷി നാശമാണുണ്ടായിട്ടുള്ളത്. വൈക്കോലങ്ങാടി കിഴക്കാത്രയില്‍ ബാലചന്ദ്രന്റെ മുന്നോറോളം കുലച്ചതും അല്ലാത്തതുമായ വാഴകള്‍ നിലം പൊത്തി.കൂടാതെ വിവിധ സ്ഥലങ്ങളിലായി ആയിരത്തി അറുനൂറിലധികം വാഴകള്‍,എണ്ണൂറ്റിയന്‍പത് റബര്‍ മരങ്ങള്‍, മുപ്പത് തെങ്ങുകള്‍ എന്നിവ നശിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago