.കൊവിഡ്: വിദേശത്തുനിന്ന് കേരളത്തിലെത്തിയത് 3,00,012 പ്രവാസികള്‍
പകുതിപേരുടേയും പണിപോയി
വി.എസ് പ്രമോദ്
തിരുവനന്തപുരം: കൊവിഡ് വ്യാപനവും അതിന്റെ പശ്ചാത്തലത്തില്‍ വന്ന അടച്ചിടലും കാരണം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റുരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വന്നത് 3,00,012 പ്രവാസികള്‍. ഇതില്‍ 165,891 പേര്‍ ജോലി ചെയ്തതിന്റെ ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ കിട്ടാതെ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്നവരാണെന്നും നോര്‍ക്കയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ 95,160 പേര്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെടാത്തവരായാണ് നോര്‍ക്കയുടെ കണക്കിലുള്ളത്. 10 വയസിനു താഴെയുള്ള 21,477 കുട്ടികള്‍, 8343 ഗര്‍ഭിണികള്‍, 7,966 മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികളുടെ പങ്കാളികളായി 1184 പേരുമാണ് കൊവിഡ് കാലത്ത് മടങ്ങിയെത്തിയത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരുടേതായി എണ്ണം നല്‍കിയിട്ടുണ്ടെങ്കിലും ഇനിയും വിവരം ശേഖരിച്ചുവരുന്നതായാണ് നോര്‍ക്ക തന്നെ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ജനുവരിക്കു ശേഷം വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം ഇതുവരെ 20,000 പേര്‍ക്കാണ് വിതരണം ചെയ്തത്. ഈ ആനുകൂല്യത്തിനായി നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമാകട്ടെ 167,000ല്‍ അധികമാണ്. ഈ ധനസഹായം വിതരണം ചെയ്യുന്നതിനായി 50 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് നോര്‍ക്ക അധികൃതര്‍ പറയുന്നത്. ഓണത്തിനു മുന്‍പ് ഒരു ലക്ഷം പേര്‍ക്കുകൂടി ധനസഹായം നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തൊഴില്‍ നഷ്ടമായി തിരിച്ചുവന്നവര്‍ക്കായി പദ്ധതി പ്രഖ്യാപിക്കുന്നതിന് കഴിഞ്ഞ 14ന് വെര്‍ച്വല്‍ സഭ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വെര്‍ച്വല്‍ സഭ ഇനി എന്ന് ചേരുമെന്ന കാര്യത്തിലും നോര്‍ക്ക അധികൃതര്‍ക്കും അറിവില്ല. അതിനിടെ കൊവിഡ് കാലത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ നോര്‍ക്ക ഒരു വായ്പ പദ്ധതി പ്രഖ്യാപിച്ചു. പ്രവാസികള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. ഈ പദ്ധതിയിലൂടെ മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട ആരംഭിക്കുന്നതിനാണ് സഹായം നല്‍കുക. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവര്‍ക്ക് അപേക്ഷിക്കാം. 700 ചതുരശ്ര അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവര്‍ക്ക് മാവേലിസ്റ്റോര്‍ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."