അഞ്ചരക്കണ്ടി ജലസേചന പദ്ധതി നവീകരിക്കും: മുഖ്യമന്ത്രി
പിണറായി: ധര്‍മടം നിയോജക മണ്ഡലത്തിലെ രൂക്ഷമായ ഉപ്പുവെള്ള പ്രശ്നം പരിഹരിക്കുന്നതിനു പാറപ്രത്തെ അഞ്ചരക്കണ്ടി ജലസേചന പദ്ധതി നവീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നിലവില്‍ പദ്ധതി ഉപയോഗശൂന്യമായിക്കഴിഞ്ഞതായും ഇവിടെ പുതിയ പദ്ധതി നടപ്പാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കിഴക്കുംഭാഗം ഉമ്മന്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് നവീകരിക്കുന്നതിനും ബജറ്റില്‍ തുക മാറ്റിവച്ചു. കൃഷിക്കും കുടിവെള്ളത്തിനും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ഉപ്പുവെള്ളം കയറുന്ന പ്രശ്നം ഗൗരവത്തോടെ കണ്ട് ആവശ്യമായ പരിഹാരം കാണും. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ നല്ല ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ഇതിനകം മണ്ഡലത്തില്‍ 18.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ക്കും കൊടുവള്ളി മേല്‍പ്പാലത്തിനും മറ്റുമായി 50 കോടി രൂപ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."