HOME
DETAILS

പെരുന്താറ്റില്‍ ആര്‍.എസ്.എസ് സേവാകേന്ദ്രം ആക്രമിച്ചു

  
backup
May 02, 2017 | 10:08 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8-2



തലശ്ശേരി: ആര്‍.എസ്.എസ് നേതൃത്വത്തില്‍ നിര്‍മിച്ച സേവാലയം ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം രാവിലെ മുഖംമൂടി സംഘം അടിച്ച് തകര്‍ത്തു. എരഞ്ഞോളി പഞ്ചായത്തിലെ പെരുന്താറ്റില്‍ നിര്‍മിച്ച കേശവ സ്മൃതി സേവാലയമാണ് തിങ്കളാഴ്ച രാവിലെ 6.40ഓടെ ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പെരുന്താറ്റില്‍ തിങ്കളാഴ്ച ഹര്‍ത്താലാചരിച്ചു. തോട്ടുമ്മലിലെ സി.പി.എം നിയന്ത്രണത്തിലുള്ള നായനാര്‍ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഒരു സംഘം ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ഞായറാഴ്ചയായിരുന്നു സേവാലയത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ നാട്ടുകാര്‍ ഇവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരും സേവാലയത്തില്‍ ഇരിക്കുന്നതിനിടെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ സംഘം കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ഓഫിസനകത്തെ കംപ്യൂട്ടര്‍, കസേര, മേശ, അലമാര എന്നിവ തകര്‍ക്കുകയായിരുന്നു. ഫോട്ടോകളും എറിഞ്ഞ് തകര്‍ത്തു. ചുവരുകളില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി.
സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ പരാതിപ്പെട്ടു. തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ധര്‍മ്മടം എസ്.ഐ നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ആര്‍.എസ്.എസ് നേതാക്കളായ കെ. ഗോപാലന്‍കുട്ടി, എ. വിനോദ്, വി.കെ സജീവന്‍, പി. സത്യപ്രകാശ് തുടങ്ങിയവര്‍ അക്രമം നടന്ന സേവാലയം സന്ദര്‍ശിച്ചു.  സേവാലയം തകര്‍ത്ത സംഭവത്തില്‍ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ധര്‍മ്മടം പൊലിസ് കേസെടുത്തു. സി.പി.എം നിയന്ത്രണത്തിലുള്ള തോട്ടുമ്മലിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്ത സംഭവത്തില്‍ ഒന്‍പതു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ തലശ്ശേരി പൊലിസും കേസെടുത്തു.
അതിനിടെ പൊന്ന്യം മൂന്നാംമൈലില്‍ നിന്നു ഉഗ്രസ്‌ഫോടന ശേഷിയുള്ള നാടന്‍ ബോംബ് പൊലിസ് പിടിച്ചെടുത്തു. കുണ്ടുചിറ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് കതിരൂര്‍ എസ്.ഐ രാംദാസും സംഘവും ബോംബ് കണ്ടെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

Kerala
  •  2 days ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  2 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  2 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  2 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  2 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  2 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  2 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  2 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  2 days ago