HOME
DETAILS

സിറിയയില്‍ ഏറ്റുമുട്ടല്‍ 19 പേര്‍ കൊല്ലപ്പെട്ടു

  
backup
May 03 2017 | 02:05 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2-3


തബ്ഖ: സിറിയയിലെ റഖ പ്രവിശ്യയില്‍പ്പെട്ട തബ്ഖ നഗരത്തിന്റെ 90 ശതമാനവും ഐ.എസില്‍ നിന്ന് പിടിച്ചെടുത്തതായി കുര്‍ദിഷ് സേന.
ഇതിനു വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. യു.എസ് പിന്തുണക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ കീഴിലാണ് കുര്‍ദിഷ് സേന ആക്രമണം നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഐ.എസിന്റെ കൈവശമുള്ള റഖ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയത്. തബ്ഖ നഗരം പിടിച്ചെടുക്കുന്നതോടെ റഖ മുഴുവന്‍ പിടിക്കാന്‍ എളുപ്പത്തിലാവുമെന്നാണ് കുര്‍ദിഷ് സേന പ്രതീക്ഷിക്കുന്നത്.
രണ്ടു ഭാഗങ്ങളായാണ് തബ്ഖ നഗരമുള്ളത്. ഓള്‍ഡ് സിറ്റിയും അല്‍ തൗറ സിറ്റിയും. 40,000 അംഗങ്ങളാണ് ഡെമോക്രാറ്റിക് ഫോഴ്‌സിനുള്ളത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഐ.എസിന്റെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കുര്‍ദിഷ് സേന പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."