മയക്കു മരുന്ന് കേസില്‍ ആറുമാസത്തിടെ സഊദിയില്‍ പിടികൂടിയത് 1628 പേര്‍
റിയാദ്: സഊദിയില്‍ മയക്കു മരുന്നു കടത്തു കേസില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 1628 പേര്‍ പിടിയിലായതായി സഊദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പിടിയിലായവരില്‍ 589 സ്വദേശികളും 1039 പേര്‍ 41 രാജ്യങ്ങളില്‍ നിന്നുളള വിദേശികളുമാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി.
എന്നാല്‍ വിദേശികള്‍ ഏതെല്ലാം രാജ്യക്കാരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വിവിധ തുറമുഖങ്ങള്‍ വഴിയുള്ള മയക്കു മരുന്ന് കടത്തുകളും മറ്റുമാമായി ബന്ധപെട്ടുള്ള മയക്കുമരുന്ന് കള്ളക്കടത്ത്, വില്‍പന, വിതരണം, വിപണനത്തിന് ധനസഹായം തുടങ്ങി വിവിധ കുറ്റങ്ങളിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികളില്‍ നിന്നായി 43.8 ദശലക്ഷം സഊദി റിയാലും വന്‍അളവില്‍ മയക്കുമരുന്നുംപിടികൂടിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. 19.6 കിലോ ഹശീശ്, 13 കിലോ ഹിറോയിന്‍, 219 കിലോ കൊക്കായിന്‍, 23 കിലോ മറ്റ് ഇതര മയക്കുമരുന്നുകള്‍, 21 ദശലക്ഷം ക്യാപ്റ്റഗോണ്‍ ഗുളിഗകള്‍, 14 ലക്ഷം മയക്കുഗുളിഗകള്‍ എന്നിവക്ക് പുറമെ 5468 ആയുധങ്ങളും 14,100 വെടിത്തിരകളും പ്രതികളില്‍ നിന്ന് പികികൂടിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലെ മയക്കുമരുന്ന് വേട്ടക്കിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് കുറ്റവാളികള്‍ക്ക് ജീവന്‍ നഷ്?ടപ്പെടുകയും 16 സുരക്ഷ ഭടന്മാര്‍ക്കും 14 പ്രതികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അയല്‍ രാജ്യങ്ങളിലെ കൂടി കസ്റ്റംസ് വിഭാഗത്തി?ന്റെ സഹകരണത്തോടെയും രാജ്യത്തെ വിവിധ സുരക്ഷാ വകുപ്പുകളും കസ്റ്റംസ് വകുപ്പുകളുടെയും സംയുക്ത നീക്കത്തിലൂടെയുമാണ് കുറ്റവാളികളെയും മയക്കു മരുന്ന് കടത്തും പിടികൂടിയതെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."