എസ്.വൈ.എസ് ദ്വിദിന ക്യാംപിന് പരിസമാപ്തി
വാളാട്: 1400 വര്‍ഷത്തിലധികമായി ഇസ്‌ലാം യാതൊരു കലര്‍പ്പുമില്ലാതെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ദൗത്യമാണ് കേരളത്തില്‍ ഒന്‍പത് പതിറ്റാണ്ടായി സമസ്തയും അതിന്റെ പോഷക ഘടകങ്ങളും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ ദ്വിദിന ക്യാംപിന്റെ രണ്ടാംദിന പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നടന്ന സുപ്രഭാതം സെഷനില്‍ പ്രകാശധാര എന്ന വിഷയത്തില്‍ കെ ഉമര്‍ ഫൈസി ക്ലാസെടുത്തു.
പി മുജീബ് ഫൈസി, അബ്ദുല്‍ ഖാദിര്‍ സി, ഹാരിസ് ബനാന, ഇ.പി മുഹമ്മദലി, പി സുബൈര്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
തുടര്‍ന്ന് നടന്ന ആത്മീയസെഷന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി, ഫഖ്‌റുദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
എ.കെ സുലൈമാന്‍ മൗലവിയായിരുന്നു ക്യാംപ് അമീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."