വേങ്ങര ഉപതെരഞ്ഞെടുപ്പ് റമദാനില്‍ നടത്തരുതെന്ന് ലീഗ്
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റമദാന്‍ മാസത്തില്‍ നടത്തരുതെന്നാവശ്യപ്പെട്ട് മുസ്്‌ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. ഇസ്്‌ലാം മത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള വേങ്ങരയില്‍ റമദാനില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാവുമെന്ന് കാണിച്ചാണ് കത്ത് നല്‍കിയിട്ടുള്ളതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പ് ഉടനെ വേണ്ടെന്നാണ് ലീഗിന്റെ നിലപാട്. സ്ഥാനാര്‍ഥിയെ കുറിച്ച് പറയാനായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം അതിനെ കുറിച്ചാലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സത്യപ്രതിജ്ഞ പാര്‍ലമെന്റ് തുടങ്ങുന്ന ദിവസമേ ഉണ്ടാവൂ. ഈ മാസം 10ന് എ.ഐ.സി.സി നേതാക്കളുമായുളള ചര്‍ച്ചയ്ക്ക് ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്റെയും ഹൈദരലി ശിഹാബ് തങ്ങളുടെയും നേതൃത്വത്തിലുളള പ്രതിനിധി സംഘം ഡല്‍ഹിയിക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."