ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു
എരമല്ലൂര്‍: ചമ്മനാട് ബസ് സ്റ്റോപ്പിലെ കാത്ത് നില്പ്പുപുര നശിച്ചതോടെ ജനങ്ങള്‍ക്കു വെയിലും മഴയും ഏല്ക്കാതെ നില്ക്കാന് കഴിയാത്ത സ്ഥിതിയാണ്.
മേല്ക്കരയിലെ ഷീറ്റുകള്‍ തുരുമ്പിച്ചില്ലാതായി. ശേഷിക്കുന്ന കുറച്ചു ഭാഗത്തുള്ള ഷീറ്റുകള്‍ക്കു താഴെയാണ് ബസുകാത്ത് ആളുകള്‍ നില്‍ക്കുന്നത്.
കഴിഞ്ഞദിവസം വൈകിട്ട് പെയ്ത മഴയില്‍ ബസ് കാത്ത് നിന്ന യാത്രക്കാരെല്ലാം നനഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമശ്രീ എസ്.എച്ച് ഗ്രൂപ്പ് സൗജന്യമായി പണിതു നല്കിയതായിരുന്നു ഈ കാത്ത് നില്പ്പുപുര.
കോടംതുരുത്ത് പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് കാത്ത് നില്പ്പുപുരയുടെ അറ്റകുറ്റപണി നടത്തണമെന്നാണ് ജനകീയ ആവശ്യം.
എന്നാല്‍ കാത്ത് നില്പ്പുപുര പണിയാന്‍ നിലവില്‍ ഫണ്ടുകളൊന്നുമില്ലെന്നും ഏതെങ്കിലും സന്നദ്ധ സംഘടനകളെക്കൊണ്ട് കാത്തു നില്പ്പുര പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാമെന്നും കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി മധു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."