HOME
DETAILS

പെമ്പിളൈ ഒരുമൈ സത്യഗ്രഹം തുടരുന്നു

  
backup
May 04 2017 | 01:05 AM

%e0%b4%aa%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%88-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b5%88-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82


മൂന്നാര്‍: മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പെമ്പിളൈ ഒരുമൈ നേതാക്കള്‍ നടത്തുന്ന റിലേ സത്യഗ്രഹം തുടരുന്നു. പെമ്പിളൈ ഒരുമൈ ജനറല്‍ സെക്രട്ടറി രാജേശ്വരിയാണ് ഇന്നലെ സത്യഗ്രഹം നടത്തിയത്. ആദിവാസി ഗോത്രസഭ നേതാവ് സി.കെ ജാനു ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സി.പി.എം ഭരിക്കുന്ന കേരള സംസ്ഥാനം മാടമ്പി രാഷ്ട്രീയത്തിന്റെ പിടിയമര്‍ത്തിരിക്കുന്നതിന്റെ തെളിവാണ് മന്തി എം.എം മണിയുടെ സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളെന്ന് സി.കെ ജാനു പറഞ്ഞു.
വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ള സര്‍ക്കാര്‍. കേരള ചരിത്രത്തില്‍ ഇന്നു വരെ കാണാത്ത വിധത്തിലുള്ള ഏകാധിപത്യവും നീചവുമായ ഭരണമാണ് നടന്നു വരുന്നത്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു വരുന്ന ശ്രീറാം വെങ്കിട്ടരാമനെന്ന ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതു വഴി മണി അഹങ്കാരവും ധാര്‍ഷ്ട്യവും വെളിപ്പെടുത്തുകയാണ്. കേരളത്തില്‍ തെറി വിളിക്കുന്നതാണോ നാടന്‍ ഭാഷയാണെന്ന് അവര്‍ ചോദിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും നേതാക്കളുമെല്ലാം ഒഴിഞ്ഞു നിന്ന രണ്ടു ദിനങ്ങള്‍ക്കു ശേഷം പെമ്പളൈ ഒരുമൈ സമരവേദി ഇന്നലെ വീണ്ടും സജീവമായി. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ഭാരവാഹികളായ സ്വാമി നിത്യാനന്ദ ദേവ ചൈതന്യ, നരേന്ദനാഥ്. കെ.പി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു നേതാക്കളുടെയും സാന്നിധ്യം അകന്നു നിന്ന രണ്ടു ദിനങ്ങള്‍ക്കു ശേഷം സമരപ്പന്തല്‍ അല്‍പം സജീവമായത് ഇന്നലെയാണ്.
അതിനിടെ, മന്ത്രി മണി സമരപ്പന്തലിലെത്തി മാപ്പ് പറയണമെന്ന നിലപാടില്‍ പെമ്പിളൈ ഒരുമൈ മാറ്റം വരുത്തി. മന്ത്രി രാജിവയ്ക്കുക, തോട്ടം തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമിയും വാസയോഗ്യമായ വീടും 600 രൂപ കൂലിയും നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു സത്യഗ്രഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  12 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  20 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  37 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago