അസമില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തി
തിരുവനന്തപുരം: അസമിലെ ബോേഡാലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സിലില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘം തലസ്ഥാനം സന്ദര്‍ശിച്ചു. ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അന്‍സുമാ മഹിലാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെത്തിയത്.
എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകള്‍ സന്ദര്‍ശിച്ചശേഷം തലസ്ഥാനത്തെത്തിയ സംഘം, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ആസ്ഥാനത്തെത്തി വകുപ്പ് ഉദ്യോഗസ്ഥരുമായും മാധ്യമപ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തി.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം, ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സിലിലെ പി.ആര്‍.ഡി പ്രവര്‍ത്തനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങളും പങ്കുവെച്ചു. പ്രത്യേക ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ രൂപവത്കരണത്തിന് ശേഷം മേഖലയില്‍ വികസനം വന്നുതുടങ്ങിയതായും അവര്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ പി.വിനോദ്, കെ. സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി. സലിന്‍, മറ്റ് ഐ.പി.ആര്‍.ഡി ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."