ഗുണ്ടാ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വധശ്രമത്തിന് പിടിയിലായി
പോത്തന്‍കോട് : ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയെ വധശ്രമത്തിന് പോത്തന്‍കോട് പൊലിസ് അറസ്റ്റ് ചെയ്തു. പോത്തന്‍കോട് വട്ടക്കരിയ്ക്കകം രാജീവ് ഗാന്ധി നഗര്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ അനിച്ചന്‍ എന്നു വിളിക്കുന്ന രതീഷ് (35) ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കുറ്റിയാണി പട്ടാഴി ചെറുകടയില്‍ വീട്ടില്‍ ബൈക്കില്‍ വരികയായിരുന്ന അഭിലാഷിനെ തടഞ്ഞു നിര്‍ത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
ഇയാള്‍ക്കെതിരെ പോത്തന്‍കോട്, വട്ടപ്പാറ, കഴക്കൂട്ടം, മെഡിക്കല്‍ കോളജ്, നെടുമങ്ങാണ്, തുമ്പ എന്നീ സ്റ്റേഷനുകളില്‍ കൊലപാതകം, ഭവനഭേദനം, പിടിച്ചുപറി, ബോംബേറ് തുടങ്ങി പതിനഞ്ചോളം കേസുകളുണ്ട്.
2013 ല്‍ ഉളിയാഴ്ത്തുറ ശരണ്യാ ഭവനില്‍ ശരത്തിനെ ആക്രമിച്ച് മോട്ടോര്‍ ബൈക്കും, 1500 രൂപയും കവര്‍ന്നത്, വെമ്പായം സ്വദേശിയായ വിജയകുമാരന്‍ നായരെ ഓട്ടോ തടഞ്ഞ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്, 2008 ല്‍ ഉളിയാഴ്ത്തുറ അരുവിക്കരക്കോണം വട്ടക്കരിയ്ക്കകം
ഹരിജന്‍ കോളനിയില്‍ ശശിധരനെ വീട്ടില്‍കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചത്, 2010 ല്‍
ഉളിയാഴ്ത്തുറ
അരുവിക്കരക്കോണം വാളക്കുഴി പുതുവല്‍ വീട്ടില്‍ സജീറിനെ
വീട്ടില്‍ കയറി ആക്രമിച്ച്
കൊലപ്പെടുത്താന്‍ ശ്രമിച്ചത്,
2012 ല്‍ വട്ടപ്പാറ സ്വദേശി ശ്രീകുമാറിനെ, ഭാര്യയെ ശല്ല്യം
ചെയ്തതത് ചോദ്യം ചെയ്തതിന് വീട്ടില്‍കയറി വെട്ടിയത്, കഴക്കൂട്ടം പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പടെ നിരവധി കേസില്‍ പ്രതിയാണ്.
പോത്തന്‍കോട് സി.ഐ എസ്. ഷാജി, എസ്.ഐ. ജെ.എസ്. പ്രവീണ്‍, വട്ടപ്പാറ എസ്.ഐ മാരായ ജോസ്, മോഹനന്‍
നായര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഫ്രാങ്ക്‌ളിന്‍, ശ്രീജിത്ത്, രാജു, സുധി,
സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, അരുണ്‍ ശശി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."