HOME
DETAILS
MAL
കടല്‍ക്ഷോഭം; ജനത്തിന് സംരക്ഷണം നല്‍കണം: ബിന്ദു കൃഷ്ണ
backup
May 04 2017 | 01:05 AM
കൊല്ലം: ഇരവിപുരം പാപനാശം കടപ്പുറത്തുണ്ടായ കടല്‍ക്ഷോഭത്തില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്കാന് അധികാരികള്‍ തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. പാപനാശം കടപ്പുറത്ത് നാശനഷ്ടങ്ങളുണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കടല്‍ക്ഷോഭത്തില്‍ ഒട്ടേറെ കുടുംബങ്ങള്‍ താമസം മാറ്റുകയും തൊട്ടടുത്തുള്ള ക്ഷേത്രങ്ങള്‍ പോലും സംരക്ഷണമില്ലാത്ത സാഹചര്യത്തില്‍ ഇതില്‍ അധികാരികള്‍ ഗൗരവകരമായി ഇടപെടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റിനൊപ്പം എസ്. വിപിനചന്ദ്രന്‍, ജി. ജയപ്രകാശ്, ആദിക്കാട് മധു, എന്‍. ഉണ്ണികൃഷ്ണന്, എം. എം സഞ്ജീവ് കുമാര്‍, വി.എസ് ജോണ്സണ്, കുരുവിള ജോസഫ്, അനില്‍ കുമാര്‍, ജെ. ബിജു, എം. മാത്യൂസ്, സുനില്‍ കുമാര്‍, രഞ്ജിത്ത്, സതീശന് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."