റീടാറിങ്ങിനായി ദേശീയപാത അടച്ചു; യാത്രക്കാര്‍ ദുരിതത്തില്‍
കഠിനംകുളം: റീടാറിങ്ങിനായി മംഗലപുരം കഴക്കൂട്ടം ദേശീയപാത അടച്ച് വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ യാത്രക്കാര്‍ ദുരിതത്തില്‍.
കഴക്കൂട്ടത്തുനിന്ന് ആലുംമൂട്ടില്‍ എത്തുന്ന വാഹനങ്ങള്‍ കണിയാപുരം വഴി മുരുക്കുംപുഴയിലേക്കും ആറ്റിങ്ങലില്‍ നിന്ന് മംഗലപുരത്തെത്തുന്ന വാഹനങ്ങള്‍ കാരമൂട് സി.ആര്‍.പി.എഫ് വഴിയുമാണ് തിരിച്ചുവിടുന്നത്.
ആയിരക്കണക്കിന് വാഹനങ്ങള്‍ ഇരുഭാഗത്തുകൂടി യഥാസമയം കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
കണിയാപുരം റെയില്‍വേ ഭാഗത്തെ വളവും വാഹനക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. കൊടുംചൂടില്‍ യാത്രക്കാര്‍ തളര്‍ന്നുപോകുന്ന അവസ്ഥയാണ്. എന്നാല്‍ പലയിടങ്ങളിലുമായി നൂറുകണക്കിന് പൊലിസുകാര്‍ പൊരിവെയിലത്ത് വാഹനങ്ങള്‍ തിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയില്ല.
രണ്ടുദിവസം മുന്‍പ് മംഗലപുരത്ത് ആരംഭിച്ച റീടാറിങ് ഒച്ചിന്റെ വേഗതയിലാണെന്ന ആക്ഷേപവുമുണ്ട്.
ഇങ്ങനെയാണെങ്കില്‍ അഞ്ചുകിലോമീറ്റര്‍ വരുന്ന മംഗലപുരം കഴക്കൂട്ടം ടാറിങ് പ്രവൃത്തി അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദീര്‍ഘദൂര സര്‍വിസുകളെങ്കിലും ദേശീയപാത വഴി തിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."