സിവില്‍ സ്റ്റേഷനിലെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന്
തൊടുപുഴ: മിനി സിവില്‍ സ്റ്റേഷനിലെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് എന്‍.ജി.ഒ യൂണിയര്‍ തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്ന ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമായ എ.ടി.എം കൗണ്ടര്‍ ഒരു മാസത്തിലേറെയായി പ്രവര്‍ത്തനരഹിതമാണ്. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ഇപ്പോള്‍ എടിഎം വഴിയാണ് പിന്‍വലിക്കുന്നത്. എന്‍ജിഒ യൂണിയന് നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് കൗണ്ടര്‍ സ്ഥാപിച്ചത്.
ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രയോജനകരമായ എ.ടി.എം കൗണ്ടര്‍ അടിയന്തിരമായി പ്രവര്‍ത്തന യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യൂണിയന് തൊടുപുഴ വെസ്റ്റ് ഏരിയ പ്രസിഡന്റ് പി .എന്‍. ബിജുവും സെക്രട്ടറി പി.എ. ഷാജിമോനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."