HOME
DETAILS
MAL
വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു
backup
May 04 2017 | 19:05 PM
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.അബ്ദുല്‍ കെരീം ഉദ്ഘാടനം ചെയ്തു.നവകേരള മിഷന്റെ ഭാഗമായി ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയ്ക്കു മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികള്‍ ആണ് വികസന സെമിനാര്‍ അംഗീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഗിരിജാമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് പള്ളിക്കൂടം, ആശാ ജോയി.ആ സൂത്രണ സമിതി അംഗം തങ്കമ്മ ജോര്‍ജുകുട്ടി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിതാ സന്തോഷ്, വി.പി.സുഗതന്, കെ.ആര്.അജേഷ് കുമാര്‍ ,സോമന് തെരുവത്തില്‍ ,എ.ആര് രാജപ്പന് നായര്‍, ഇ കെ സുബ്രഹ്മണ്യന്, രജനി ചന്ദ്രശേഖരന്, ജസ്ന ,സെക്രട്ടറി പി.എ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."