മഹാരാജാസ് ഹോസ്റ്റലിലെ അക്രമ വാഴ്ച്ചയ്ക്കെതിരെ കെ.എസ്.യു മാര്‍ച്ച്
കൊച്ചി : മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുത്ത സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ആയുധ ശേഖരം കണ്ടെത്തിയ പാശ്ചാത്തലത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ അടിയന്തിരമായി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പൊലിസ് ക്യാംപ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ക്യാംപ്് ഓഫീസിനു മുന്നിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ച പൊലിസുമായി നേരിയ സംഘര്‍ഷമുണ്ടായി. കുറ്റക്കാരായവരെ ഉടനടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനായ ജില്ലാ കലക്ടര്നിര്ദേശം നല്‍കണമെന്ന് മാര്‍ച്ച് ഉദഘാടനം ചെയ്തു കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ ആയുധ ശേഖര റെയ്ഡിനെതിരെ രംഗത്ത് വന്നത് വഴി എസ്.എഫ്.ഐ ക്ക് ഈ വിഷയത്തില്‍ പങ്കുണ്ടെന്നു വ്യക്തമായതായി കെ.എസ്.യു ആരോപിച്ചു. കാലാകാലങ്ങളായി അക്രമത്തെ മുന്‍നിറുത്തി തങ്ങളുടെ രാഷ്ട്രീയ മേധാവിത്വം നിലനിര്‍ത്താന്‍ എസ്.എഫ്.ഐ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കഴിഞ്ഞ ദിവസം കോളജ് ഹോസ്റ്റലില്‍ നടന്നത്.
എസ്.എഫ്.ഐ യുടെ അക്രമ പ്രവണതക്കെതിരെ ജില്ല മുഴുവന്‍ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ജില്ലാ കമ്മറ്റി വരും ദിവസങ്ങളില്‍ മുന്നോട്ടു വരുമെന്നും അലോഷ്യസ് കൂട്ടി ചേര്‍ത്തു. ജില്ലാ കമ്മറ്റി ഉപാധ്യക്ഷന്‍ ഷാരോണ്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഇട്ടന്‍, ജില്ലാ സെക്രട്ടറിമാരായ സഫല്‍ വലിയവീടന്‍, മന്‍സൂര്‍ കെ.എം, അനില്‍ സൂര്യ, കെ.എസ്.യു നേതാക്കളായ നൗഫല്‍ കൈന്തിക്കര, ആര്‍ജിത്, അനസ്, റിന്‍ഷാദ്, ഇമ്രാന്, അഫ്സല്, സാവിയോ, ജിഷ്ണു എന്നിവര്‍ നേതൃത്വം കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."