പാലം പുനര്‍നിര്‍മാണം അശാസ്ത്രീയമെന്ന്
പൂച്ചാക്കല്‍: പാലം പുനര്‍നിര്‍മാണം ആശാസ്ത്രീയമെന്ന് മത്സ്യത്തൊഴിലാളി യൂനിയന്‍. കഴിഞ്ഞ ദിവസം പൂച്ചാക്കല്‍ പഴയ പാലം നിര്‍മിക്കുന്നതിനായി തോടില്‍ തിട്ട ഒരുക്കുന്നതിനിടയിലാണ് ആക്ഷേപവുമാമായി ജനപ്രതിനിധി രംഗത്തെത്തിയത്.
ഇതേ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വേമ്പനാട്ട് കായലില്‍ മത്സ്യബന്ധനം നടത്തുന്ന പൂച്ചാക്കല്‍ പടിഞ്ഞാറന്‍ മേഖലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് തോടില്‍ സ്ഥാപിക്കുന്ന മണല്‍ തിട്ട തടസം സൃഷ്ടിക്കുന്നുവെന്നാണ് പരാതി.പാലം നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ വകുപ്പ് മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കും.
പ്രതിഷേധ യോഗം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എം.ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. പവനന് അധ്യക്ഷത വഹിച്ചു.എന്‍.പി.പ്രദീപ്,സി.ഗോപി,സന്തോഷ്പാണാവള്ളി,ആര്.ഷാജി,ബാലകൃഷ്ണന്,ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."