തുറവുര്‍ താലൂക്കാശുപത്രിക്ക് മുന്നില്‍ വെള്ളക്കെട്ട്
തുറവൂര്‍: തുറവുര്‍ താലൂക്കാശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ട് രോഗികളെയും ജീവനക്കാരേയും ബുദ്ധിമുട്ടിലാക്കുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ നടപടികള്‍ ഉണ്ടാകാത്തതെന്നാണ് ആക്ഷേപം.
കാന പണിയണമെന്ന ജനകീയാവശ്യം മാസങ്ങള്‍ക്ക് മുമ്പ് ദേശിയപാത അതോറിറ്റി അധികൃതര്‍ക്ക് നല്‍കിയിരുന്നതാണ്. ആശുപത്രി കോമ്പൗണ്ടിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ പൈപ്പുകള്‍ സ്ഥാപിച്ച് തറയോട് പാകിയിട്ടുണ്ട്. ഇപ്പോള്‍ മഴ പെയ്താല്‍ ഗേറ്റിന് മുന്നില്‍ വെള്ളക്കെട്ടാണ്. ഇവിടെ എത്തുന്നവര്‍ നീന്തിക്കയറേണ്ട സ്ഥിതിയാണിപ്പോള്‍. ഇതൊഴിവാക്കാന്‍ പല മാര്‍ഗങ്ങളും നോക്കിയെങ്കിലും ഫലപ്രദമായില്ല. കാന പണിയുക മാത്രമാണ് വെള്ളക്കെട്ടൊഴിവാക്കാനുള്ള ഏക മാര്‍ഗം.
അതോറിറ്റി അധികൃതരുടെ ഭാഗത്തുള്ള വീഴ്ചയാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്നാണ് ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.
കാന പണിയുന്നതിനായി ദേശീയപാതാ അതോറിറ്റി രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രോജക്റ്റ് തയ്യാറാക്കി മേലാധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും പട്ടണക്കാട് സെക്ഷന്‍ ഓഫിസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സജന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."