കുട്ടനാടന്‍ കര്‍ഷകര്‍ക്ക് കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം
കുട്ടനാട് : സമുദ്രനിരപ്പില്‍നിന്ന് ഏറെ താഴ്ന്ന പ്രദേശത്ത് പ്രതികൂല സാഹചര്യങ്ങളില്‍ പോലും കൃഷിയിറക്കി നേട്ടം കൊയ്യുന്ന കുട്ടനാടന്‍ കര്‍ഷകരെ കേന്ദ്രമന്ത്രി സുദര്ശന് ഭഗത് അഭിനന്ദിച്ചു.
ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം കുട്ടനാട്ടിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായ പദ്ധതിയുടെ ഗുണഫലങ്ങള്‍ വിലയിരുത്താന്‍ മുട്ടാര്‍ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവകൃഷിയിലൂടെ വിളയിച്ച നെല്ലിന്റെ അരി നല്‍കിയാണ് മന്ത്രിയെ കര്‍ഷകര്‍ വരവേറ്റത്. മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ പദ്ധതി തുടരാനുള്ള നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന് ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുമായി മന്ത്രി സംവദിച്ചു.
ദേശീയതലത്തില്‍ നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി പദ്ധതി സംസ്ഥാനത്ത് മുട്ടാര്‍ പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ നടപ്പാക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പുത്തന്‍ കൃഷി സമ്പ്രദായങ്ങളെ കര്‍ഷകര്‍ക്കു പരിചയപ്പെടുത്തുന്ന പദ്ധതിയാണിത്.
ബംഗളുരു സോണല്‍ ഡയറക്ടര്‍ ഡോ. ശ്രീനാഥ് ദീക്ഷിത്, സി.പി.സി.ആര്.ഐ. പ്രാദേശിക കേന്ദ്രം മേധാവി ഡോ. വി. കൃഷ്ണകുമാര്‍, മുട്ടാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്, കുമ്മനം രാജശേഖരന്, കെ.വി.കെ. മേധാവി ഡോ. പി. മുരളീധരന്, കൃഷി ഓഫീസര്‍ ശ്രീകുമാരപണിക്കര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."