ഉപദേഷ്ടാക്കള്‍ എത്രയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ വ്യത്യസ്ത മറുപടികള്‍
തിരുവനന്തപുരം: എത്ര ഉപദേഷ്ടാക്കളുണ്ടെന്ന എം.എല്‍.എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയത് വ്യത്യസ്ത മറുപടികള്‍. ഒരേ ദിവസം എം.എല്‍.എമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് വ്യത്യസ്ത മറുപടികള്‍ ലഭിച്ചത്.
സഭാസമ്മേളനം തുടങ്ങിയ ഏപ്രില്‍ 25നാണ് എം.എല്‍.എമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ടി.വി ഇബ്രാഹിം, പാറക്കല്‍ അബ്ദുല്ല എന്നിവരുടെ ചോദ്യത്തിനു ലഭിച്ച മറുപടി ആറ് ഉപദേഷ്ടാക്കള്‍ ഉണ്ടെന്നാണ്. എന്നാല്‍, എം വിന്‍സെന്റ് നല്കിയ ചോദ്യത്തിന് എട്ട് ഉപദേഷ്ടാക്കള്‍ എന്ന മറുപടിയും ലഭിച്ചു. പൊലിസുമായി ബന്ധപ്പെട്ട് നല്കിയ 113 ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച സഭയില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച മറുപടികളുടെ കൂട്ടത്തിലാണ് ഉപദേഷ്ടാക്കളെക്കുറിച്ച് വ്യത്യസ്ത വിവരങ്ങളുള്ളത്. വി.ഡി സതീശന് ഇന്നലെ ക്രമപ്രശ്നമായാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. ഒരു മറുപടിയില്‍ വികസനത്തിന് ഉപദേഷ്ടാവില്ലെന്നും മറ്റൊരു മറുപടിയില്‍ ഉണ്ടെന്നും പറയുന്നുണ്ടെന്ന് സതീശന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."