ആള്‍മാറാട്ടം: അഭിഭാഷകന്‍ അറസ്റ്റില്‍
പറവൂര്‍: സുപ്രിം കോടതിയിലെ സെന്‍ട്രല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ബീക്കണ്‍ലൈറ്റും ബോര്‍ഡും ഉപയോഗിച്ച അഭിഭാഷകന്‍ അറസ്റ്റിലായി.
പുത്തന്‍വേലിക്കര എളന്തിക്കര ലലന ഭവനത്തില്‍ എന്‍.ജെ പ്രിന്‍സ് ആണ് പിടിയിലായത്. റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ്, ഇന്റലിജന്‍സ് ബ്യൂറോ, സ്‌പെഷല്‍ ബ്രാഞ്ച് എന്നീ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇന്നോവ കാറില്‍ ഉപയോഗിച്ചിരുന്ന ചുവന്ന ബീക്കണ്‍ ലൈറ്റും വസതിക്കു മുന്‍പില്‍ സ്ഥാപിച്ചിരുന്ന സുപ്രിം കോടതിയിലെ സെന്‍ട്രല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തസ്തികയുടെ ബോര്‍ഡും കണ്ടെടുത്തത്.
ഇയാള്‍ ഉപയോഗിച്ചിരുന്ന കാറിലും ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. പറവൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപമുള്ള ഓഫിസിലും വിവിധ ഏജന്‍സികള്‍ പരിശോധന നടത്തി. മൂന്നു മാസം മുന്‍പാണു സെന്‍ട്രല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ചെന്ന വ്യാജേന വാഹനത്തിലും വസതിക്കു മുന്‍പിലും ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഉപയോഗിച്ചത്. നിയമനം ലഭിച്ചതായി അഭിഭാഷകരായ സുഹൃത്തുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നു.
പൊലിസിലും വിവിധ ഏജന്‍സികളിലും പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണമുണ്ടായത്. വിശ്വാസവഞ്ചനയ്ക്കും ആള്‍ മാറാട്ടത്തിനുമെതിരേയാണു കേസെടുത്തിട്ടുള്ളതെന്നു പൊലിസ് പറഞ്ഞു. സമാനമായ തസ്തികയില്‍ മറ്റൊരു അഭിഭാഷകന്‍ ജോലി ചെയ്യുന്നതായി പൊലിസിനു വിവരം ലിച്ചിട്ടുണ്ട്. പ്രിന്‍സിനെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."