HOME
DETAILS

ഫയര്‍ ഹൈഡ്രന്റിന്റെ ഉദ്ഘാടനം നടത്തി

  
backup
May 04, 2017 | 8:44 PM

%e0%b4%ab%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98



തൃശൂര്‍: ഫയര്‍ ഹൈഡ്രന്റിന്റെ ഉദ്ഘാടനം ഇന്നലെ വിദ്യാര്‍ഥി കോര്‍ണറില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍  നിര്‍വഹിച്ചു. കലാകാലത്തേക്കുളള ഗ്രൗണ്ടിലെ സുരക്ഷാ സംവിധാനമാണിത്. സുരക്ഷപാലിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ജനങ്ങള്‍ക്ക് പൂരം കാണാനുളള ക്രമീകരണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വെടിക്കെട്ടിന് അനുവാദം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    85 മീറ്റര്‍ ഉയരത്തില്‍ ഹൈഡ്രന്റില്‍ നിന്ന് വെളളം ചീറ്റാനാകും. കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് റൗണ്ടില്‍ ഹൈഡ്രന്റ് സ്ഥാപിച്ചത്. കൊച്ചിന്‍ റിഫൈനറി, ബി.പി.സി.എല്‍, ഒ.എന്‍.ജി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്നുളള സാങ്കേതിക വിദഗ്ധരാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്തത്. തൃശൂര്‍ ജല അതോറിറ്റിയാണ് നിര്‍വ്വഹണ ഏജന്‍സി. ഒന്നേകാല്‍ കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പിട്ടിരിക്കുന്നത്. 35 എണ്ണം ഫയര്‍ ഹൈഡ്രന്റുകളാണ് ഇതിലുളളത്.
    യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷനായി.  വടക്കന്‍ മേഖല ഡി.ജി.പി രാജേഷ് ദിവാന്‍, ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍, തൃശൂര്‍ ഐ.ജി എം.ആര്‍.അജിത്ത് കുമാര്‍, ജില്ലാ പൊലിസ് മേധാവി ടി.നാരായണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കൗണ്‍സിലര്‍മാരായ  എം.എസ്.സമ്പൂര്‍ണ്ണ, കെ.മഹേഷ്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റുമാര്‍, പൂര കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൗളി പീറ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി സ്വാഗതവും എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരേയും കരാറുകാരേയും മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന്  അഞ്ച് എല്‍.ഇ.ഡി ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കെ.എസ്.ആര്‍.ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഇതിന്റെ ചെലവ് 22 ലക്ഷം രൂപയാണ്്. ദിവാന്‍ജിമൂല, ചെട്ടിയങ്ങാടി ജംഗ്ഷന്‍, കുറുപ്പം റോഡ്, വടക്കേച്ചിറ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് മറ്റ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുളളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  a month ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  a month ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  a month ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  a month ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  a month ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  a month ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  a month ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  a month ago