ബൈത്തുറഹ്മ സമര്‍പണവും കുടിവെളള പദ്ധതി ഉദ്ഘാടനവും
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തില്‍ നാലാമത് ബൈത്തുറഹ്മയുടെ സമര്‍പണവും, കുടിവെള്ള വിതരണോദ്ഘാടനവും 20ന് വൈകുന്നേരം അഞ്ചു മണിക്ക് നടക്കും. ഖമീഷ് മുഷൈത്ത് കെ.എം.സി.സിയുടെ ധനസഹായത്തോടെയാണ് ബൈത്തുറഹ്മ പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ മുസ്‌ലിംലീഗ് നിയോജക മണ്ഡലം നേതാക്കള്‍ക്ക് സ്വീകരണവും നല്‍കും. ദുബൈ കെ.എം.സി.സിയുടെ ധനസഹായത്തോടെ പുഞ്ചക്കോട് കുന്നുംപുറത്ത് 100 കുടുംബങ്ങള്‍ക്ക് ഉപരിക്കാവുന്ന വിധത്തില്‍ കിണറും, ജല സംഭരണിയുണ്ടാക്കി പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെളള കണക്ഷന്‍ നല്‍കുന്ന പദ്ധതി സമര്‍പ്പണവും നടക്കും.
പരിപാടിയോടനുബന്ധിച്ച് വൈകുന്നേരം നാലു മണിയോടെ പഞ്ചായത്ത് മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, എസ്.ടി.യു സംയുക്തമായി പ്രകടനം നടത്താനും യോഗം തീരുമാനിച്ചു. ജോലി ആവശ്യാര്‍ഥം വിദേശത്തേക്ക് പോവുന്ന പഞ്ചായത്ത് ലീഗ് സെക്രട്ടറി പുന്നപ്പള്ള സിദ്ദീഖിനും, ഉംറക്ക് പോവുന്ന വൈസ്പ്രസിഡന്റ് മൊയ്തീന്‍ മാസ്റ്റര്‍ക്കും യാത്രയയപ്പ് നല്‍കി.
ഇതിനോടനുബന്ധിച്ച് നടന്ന യോഗം ടി.എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ മരക്കാര്‍ അധ്യക്ഷനായി. മജീദ് തെങ്കര സ്വാഗതവും, റഷീദ് കോല്‍പ്പാടം നന്ദിയും പറഞ്ഞു. കെ. ജബ്ബാര്‍ മാസ്റ്റര്‍, ടി.കെ ഫൈസല്‍, കാവുങ്ങല്‍ അബു, ടി.കെ ഹംസക്കുട്ടി, ഷമീര്‍ പഴേരി, പി. അബ്ബാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."