കശ്മിര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ചൈന
ബെയ്ജിങ്: കശ്മിരുമായി ബന്ധപ്പെട്ട് ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് ചൈന. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിറകെയാണ് ചൈനീസ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
തര്‍ക്കമേഖലയിലൂടെ കടന്നുപോകുന്ന ചൈനാ-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി(സി.പി.ഇ.സി)ക്കായി ജമ്മു കശ്മിര്‍ വിഷയത്തില്‍ ചൈന നിലപാട് മാറ്റില്ലെന്നും കശ്മിര്‍ ഇരുരാഷ്ട്രങ്ങളുടെയും ഉഭയകക്ഷി തര്‍ക്കമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കശ്മിര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും ഉറച്ചതുമാണ്. ചരിത്രത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടലെടുത്ത ആ പ്രശ്‌നം ഇരുരാഷ്ട്രങ്ങളും ചര്‍ച്ചയിലൂടെയും കൂടിക്കാഴ്ചകളിലൂടെയും കൃത്യമായി അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രാലയം വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, ഇന്ത്യാ-പാക് ബന്ധത്തില്‍ പുരോഗതിയുണ്ടാക്കാന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ചൈനക്ക് ആഗ്രഹമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."